Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിർദ്ധന കുടുംബങ്ങൾക്ക് വീടൊരുക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങി; രണ്ടാം ഘട്ടത്തിലേക്ക് രണ്ട് കോടി രൂപ കൈമാറി; 25 കുടുംബങ്ങൾക്കു കൂടി എം.എ യൂസഫലി വീടൊരുക്കും

15 Sep 2026 07:46 IST

NewsDelivery

Share News :

സമൂഹത്തിലെ നിർദ്ധനരായ കുടുംബങ്ങൾക്ക് തണലൊരുക്കി എം.എ യൂസഫലി പ്രഖ്യാപിച്ച 25 വീടുകളുടെ നിർമ്മാണത്തിനുള്ള രണ്ട് കോടിയുടെ ചെക്ക് എം.എ യൂസഫലിക്ക് വേണ്ടി ലുലു ​ഗ്രൂപ്പ് മാനേജർ വി.ആർ.പീതാംബരൻ, മീഡിയ ഹെഡ് എൻ.ബി സ്വരാജ് എന്നിവർ ചേർന്ന് ആർ ശ്രീകണ്ഠൻ നായർക്ക് കൈമാറുന്നു.

കൊച്ചി : സമൂഹത്തിലെ നിർദ്ധനരായ 25 കുടുംബങ്ങൾക്ക് തണലൊരുക്കി എം.എ യൂസഫലി. 24 കണക്ടുമായി സഹകരിച്ച് സമൂഹത്തിലെ ഏറ്റവും നിർദ്ധനരായ കുടുംബങ്ങൾക്ക് 25 വീടുകൾ കൂടി നിർമ്മിച്ച് നൽകാൻ രണ്ട് കോടി രൂപ എം.എ യൂസഫലി കൈമാറി. എം.എ യൂസഫലിക്ക് വേണ്ടി ലുലു​​ഗ്രൂപ്പ് പ്രതിനിധികളായ ലുലു മാനേജർ വി.ആർ.പീതാംബരൻ, മീഡിയ ഹെഡ് എൻ.ബി സ്വരാജ് എന്നിവർ ചേർന്ന് തുക ആർ. ശ്രീകണ്ഠൻ നായർക്ക് കൈമാറി. നിർമ്മാണം തീർത്ത 10 വീടുകളുടെ താക്കോൽദാന വേളയിലാണ് 25 വീടുകൾ കൂടി നിർമ്മിച്ച് നൽകുമെന്ന് എം.എ യൂസഫലി പ്രഖ്യാപിച്ചത്. 

പാവപ്പെട്ടവരേയും അശരണരേയും നിലാരംബരേയും ചേർത്ത് പിടിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വേദിയിൽ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ 15 വീടുകൾ ലുലു കൈമാറി. 25 വീടുകൾ കൂടി കൈമാറുന്നതോടെ ലുലു ​ഗ്രൂപ്പ് 40 കുടുംബം​ഗങ്ങൾക്ക് വീടൊരുക്കും.

Follow us on :

More in Related News