Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Sep 2026 07:52 IST
Share News :
ലുലു ഷോപ്പ് ആൻഡ് വിൻ ബമ്പർ സമ്മാനമായ ടൊയോട്ട ഗ്ലാൻസ കാർ എ.സി. ഗംഗാധരൻ നായർക്ക് ലുലു മാൾ റീജിയണൽ ഡയറക്ടർ ഷെരീഫ് മാട്ടിൽ, ടൊയോട്ട ഗ്ലാൻസ സെയിൽസ് മാനേജർമാരായ സുർജിത്ത് പി., റിഷാദ് കെ.ടി., പ്രീതി എൻ. എന്നിവർ ചേർന്ന് കൈമാറുന്നു.
കോഴിക്കോട്: ലുലു മാളിന്റെ ഷോപ്പ് ആൻഡ് വിൻ പദ്ധതിയിലെ ബമ്പർ സമ്മാനമായ ടൊയോട്ട ഗ്ലാൻസ കാർ കൊയിലാണ്ടി സ്വദേശി എ.സി. ഗംഗാധരൻ നായർ സ്വന്തമാക്കി. ലുലു മാളിൽ നടന്ന നറുക്കെടുപ്പിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത്. ലുലു മാൾ കോഴിക്കോട് തന്നെ ടൊയോട്ട ഗ്ലാൻസയും സുസുക്കി ജിക്സറും സമ്മാനങ്ങളായി പ്രഖ്യാപിച്ച ഷോപ്പ് ആൻഡ് വിൻ പദ്ധതിയുടെ വിവരങ്ങൾ നേരത്തെയും പുറത്തുവിട്ടിരുന്നു.
മെഗാ സമ്മാനമായ സുസുക്കി ജിക്സർ സ്കൂട്ടർ ഫറോക്ക് സ്വദേശി മോഹനന് ലഭിച്ചു. 2,000 രൂപയ്ക്ക് മുകളിൽ ലുലു മാളിൽ ഷോപ്പിങ് നടത്തിയ ലുലു ഹാപ്പിനസ് അംഗങ്ങളാണ് ഷോപ്പ് ആൻഡ് വിൻ പദ്ധതിയിലെ നറുക്കെടുപ്പിൽ പങ്കെടുത്തത്.
പദ്ധതിയുടെ പ്രതിവാര നറുക്കെടുപ്പിൽ രാധാകൃഷ്ണൻ, പ്രമോദ്, ബാലകൃഷ്ണ മേനോൻ, അഷറഫ് തോട്ടത്തിൽ എന്നിവരെയും വിജയികളായി തിരഞ്ഞെടുത്തു.
ചടങ്ങിൽ കോഴിക്കോട് ലുലു മാൾ റീജിയണൽ ഡയറക്ടർ ഷെരീഫ് മാട്ടിൽ, ടൊയോട്ട ഗ്ലാൻസ സെയിൽസ് എക്സ്പീരിയൻസ് മാനേജർമാരായ പി. സുർജിത്ത്, കെ.ടി. റിഷാദ്, എൻ. പ്രീതി എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.