Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സഹൃദയയില്‍ വനിത ദിനാചരണം

08 Mar 2025 19:17 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


കൊടകര : സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ ഐക്യുഎസി, വിവിധ ക്ലബുകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍  അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ശില്പശാല, ആര്‍ച്ച എന്ന പേരില്‍ സെല്‍ഫ് ഡിഫെന്‍സ് പ്രോഗ്രം, എക്‌സിബിഷനുകള്‍, രക്തദാനം, വിപണനമേള എന്നിവ സംഘടിപ്പിച്ചു. ജില്ലയിലെ വിവിധമേഖലയില്‍ മികവ് തെളിയിച്ച വനിതകളെ ആദരിച്ചു. ഡോ. ജീന്‍ ജോയ് ( ബിസിനസ്) , ഡോ.കെ.എസ് . അഖില (സാഹിത്യം), ആര്‍ജെ അച്ചു ( മീഡിയ) , കെ.എസ്.ശ്രുതി (സാമൂഹ്യ സേവനം) സുമു സ്‌കറിയ ( ഫോറസ്ട്രി) എന്നിവരെയാണ് ആദരിച്ചത്. കോളജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.ഡോ. ഡേവിസ് ചെങ്ങിനിയാടന്‍, പ്രിന്‍സിപ്പാള്‍ ഡോ.കെ.എല്‍.ജോയ് ,വൈസ് പ്രിന്‍സിപ്പാള്‍ ഡോ.കെ.കരുണ എന്നിവര്‍ പ്രസംഗിച്ചു


Follow us on :

More in Related News