Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രതിഭകളെ ആദരിച്ചു

04 Jun 2026 20:23 IST

MUKUNDAN

Share News :

ചേറ്റുവ:ഏങ്ങണ്ടിയൂർ പതിനേഴാം വാർഡിൽ നിന്നും എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകളിൽ വിജയികളായ മുഴുവൻ വിദ്യാത്ഥികളേയും വാർഡ് മെംബർ നൗഷാദ് കൊട്ടിലിങ്ങൽ "വാർഡ് മെംബർ" പുരസ്‌കാരം നൽകി ആദരിച്ചു.ചേറ്റുവ ജി.എം.യു.പി സ്‌കൂളിൽ നിന്നും എൽ.എൽ.എസ് എസ് കോളർഷിപ്പ് നേടിയ വിദ്യാത്ഥികളേയും, കാട്ടാളൻ എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ച് ശ്രദ്ധ നേടിയ ജി.എം.യു.പി സ്കൂൾ ലീഡർ നദാൽ നൗഫലിനേയും പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു.ആദരവ് തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രഞ്ജില ഗിരി ഉദ്ഘാടനം ചെയ്തു.ഏങ്ങണ്ടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സേവ്യർ പുലിക്കോട്ടിൽ മുഖ്യാതിഥിയായി.ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഇർഷാദ് കെ.ചേറ്റുവ,ഹസീന താജുദ്ദീൻ,ഗ്രാമ പഞ്ചായത്തംഗം ഷജില ജമാൽ എന്നിവർ ആശംസ പ്രസംഗം നടത്തി.കെ.പി.ആർ.സതീശൻ സ്വാഗതവും,ഇ.എസ്.കാദർ നന്ദിയും പറഞ്ഞു.

പാർട്ടിരീതികൾ മടുത്ത സിപിഎം മുൻ ഏരിയ സെക്രട്ടറി ബിജെപിയിൽ ചേർന്നു

Follow us on :

More in Related News