Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jun 2026 16:34 IST
Share News :
സോഹാർ: സോഹാർ കെ.എം.സി.സി.യുടെ ആഭിമുഖ്യത്തിൽ ലൈഫ് ലൈൻ ആശുപത്രിയുടെ സഹകരണത്തോടെ 2026 ജൂൺ 12 ന് ലുലു മാൾ സോഹാറിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
പ്രവാസി സമൂഹത്തിന് ഏറെ പ്രയോജനകരമായ ഈ ക്യാമ്പിൽ നൂറുകണക്കിന് പ്രവാസികളും,കുടുംബങ്ങളും, സ്വദേശികളും പങ്കെടുത്തു.
ക്യാമ്പിൽ സൗജന്യ ബ്ലഡ് ഷുഗർ, രക്തസമ്മർദ്ദ പരിശോധനകൾ കൂടാതെ ആന്തരിക രോഗ വിഭാഗം, ത്വക്ക് രോഗ വിഭാഗം, സ്ത്രീ രോഗ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനവും ലഭ്യമായി.
ആവശ്യമായ രോഗികൾക്ക് ലൈഫ് ലൈൻ ആശുപത്രി സൗജന്യ ഇ.സി.ജി. സേവനവും നൽകുമെന്ന് സുഹാർ കെഎംഎംസിസി ഭാരവാഹികൾ അറിയിച്ചു.
ചികിത്സാ സൗകര്യങ്ങൾ എളുപ്പത്തിൽ ലഭിക്കാത്ത സാധാരണ തൊഴിലാളികൾക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രവാസികൾക്കും ഈ മെഡിക്കൽ ക്യാമ്പ് വലിയ ആശ്വാസമായി.
പ്രവാസികളുടെ ക്ഷേമം മുൻനിർത്തി ഇത്തരം സേവന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്ന സോഹാർ കെ.എം.സി.സി.യുടെ നടപടി സമൂഹത്തിൽ അഭിനന്ദനാർഹമാണെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
സുഹാർ കെഎംഎസിസി നേതാക്കൾ, വനിതാ വിങ് പ്രതിനിധികൾ, ലൈഫ് ലൈൻ ആശുപത്രി അധികൃതർ തുടങ്ങിയവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.