Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെറും 4 വർഷത്തിനിടെ വമ്പൻ നേട്ടം; ജെഇഇ അഡ്വാൻസ്ഡിൽ കേരള മൂന്നാം റാങ്ക് നേടി സൈലം വിദ്യാർത്ഥി

09 Jun 2026 21:09 IST

NewsDelivery

Share News :

കോഴിക്കോട്: ജെഇഇ മെയിൻ 2026-ലെ മികച്ച പ്രകടനത്തിന് പിന്നാലെ ജെഇഇ അഡ്വാൻസ്ഡ് 2026-ലും ചരിത്ര വിജയം ആവർത്തിച്ച് കേരളത്തിലെ പ്രമുഖ എഡ്-ടെക് പ്ലാറ്റ്ഫോമായ സൈലം ലേർണിംഗ്. സൈലം ഇന്റഗ്രേറ്റഡ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ ദേവ് നായർ കേരളത്തിൽ മൂന്നാം റാങ്ക് (AIR 628) നേടി ശ്രദ്ധേയ നേട്ടം സ്വന്തമാക്കി.


മുണ്ടത്തിക്കോട് ദുരന്തബാധിതർക്കായി എം.എ. യൂസഫലിയുടെ കൈത്താങ്ങ്; സഹായധനം വിതരണം ചെയ്ത് മന്ത്രി കെ. മുരളീധരൻ

ജെഇഇ കോച്ചിംഗ് ആരംഭിച്ച് വെറും നാല് വർഷത്തിനുള്ളിൽ കേരള റാങ്ക് 3, നേടാൻ സൈലത്തിന് സാധിച്ചതാണ് ഈ വിജയത്തിന്റെ പ്രത്യേകത. കേരളത്തിലെ കോച്ചിംഗ് മേഖലയിലെ ശ്രദ്ധേയ നേട്ടങ്ങളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

ദേവ് നായറിന് പുറമെ മഷൽ നസീർ (AIR 2104), മുഹമ്മദ് ഇഹ്‌സാൻ (AIR 2171), ഗ്ലെൻ ജോസഫ് (AIR 2355), റിശ്വന്ത് ദേവ് (AIR 3775), നിവേദ് വി. മനോജ് (AIR 7437), ആഷിൻ കെ. (AIR 7775), അക്ഷയ് എ.എസ്. (AIR 8866), നിഹാൽ നൈഫ് സി.കെ. (AIR 9840), മുഹമ്മദ് ജിഷാൻ പി. (AIR 9960) എന്നിവരും മികച്ച റാങ്കുകൾ കരസ്ഥമാക്കി.

ഇവരുൾപ്പെടെ 30-ലേറെ വിദ്യാർത്ഥികൾ ഇത്തവണ ജെഇഇ അഡ്വാൻസ്ഡ് വിജയത്തിലൂടെ രാജ്യത്തെ വിവിധ ഐഐടികളിലേക്കുള്ള പ്രവേശനം ഉറപ്പിച്ചതായി സൈലം അധികൃതർ അറിയിച്ചു.

വിദ്യാർത്ഥികളുടെ വ്യക്തിഗത പഠനശൈലിക്ക് അനുയോജ്യമായ പരിശീലനവും മെന്ററിംഗും നൽകുന്നതാണ് ഈ വിജയത്തിന് പിന്നിലെ പ്രധാന കാരണമെന്ന് സ്ഥാപനം വ്യക്തമാക്കി.

കുട്ടികളിലെ ലിപ്സ്റ്റിക് ഉപയോഗം തടയാൻ ശിശുക്ഷേമ സമിതി

Follow us on :

More in Related News