Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് കെ എസ് ആർ ടി സി ബസ് ബൈക്കിന് പിന്നിലിടിച്ച് അപകടം;മരിച്ചത് പത്തനംതിട്ട സ്വദേശിനിയായ ബൈക്ക് യാത്രിക

14 Jan 2026 17:10 IST

santhosh sharma.v

Share News :

വൈക്കം: കെ എസ് ആർ ടി സി ബസ് 

ബൈക്കിന് പിന്നിലിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികയായ യുവതിക്ക് ദാരുണാന്ത്യം. പത്തനംതിട്ട പുന്നവേലി ആനിക്കാട് പാറോലിക്കൽ വീട്ടിൽ സ്മിത സാറാ വർഗ്ഗീസ് (36) ആണ് മരിച്ചത്. വെച്ചൂർ അംബികാ മാർക്കറ്റിന് സമീപം ബുധനാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് അപകടം. ആലപ്പുഴയിൽ നിന്നും വൈക്കത്തേക്ക് വരികയായിരുന്ന ആലപ്പുഴ ഡിപ്പോയിലെ കെഎസ്ആർ ടിസി ഓർഡിനറി ബസ്സാണ് അപകമുണ്ടാക്കിയത്. കൃപാസനം പള്ളിയിൽ പോയ ശേഷം കോട്ടയം ഭാഗത്തേക്ക് മടങ്ങുകയായിരുന്നു ബൈക്ക് യാത്രിക.

മുന്നേ പോയ ബൈക്ക് ജംഗ്ഷന് സമീപം നിർത്തി തിരിക്കുന്നതിനിടെ ബസ് പിന്നിൽ ഇടിക്കുകയായിരുന്നു. ബസ്സിൻ്റെ ടയറിനിടയിൽ ശരീരം കുരുങ്ങിയതിനെ തുടർന്ന് യുവതി തൽക്ഷണം മരിച്ചു. മൃതദേഹം ഇടയാഴം ഗവൺമെൻ്റ് ആശുപത്രിയിൽ എത്തിച്ച ശേഷം പിന്നീട് വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വൈക്കം പോലീസ് മേൽനടപടി സ്വീകരിച്ച് വരുന്നു.

Follow us on :

More in Related News