Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗാസയിൽ നടക്കുന്നത് വംശീയവെറുപ്പിൽ അധിഷ്ടിതമായ കൂട്ടക്കൊല ; പ്രമുഖ മാധ്യമപ്രവർത്തകൻ പ്രമോദ് രാമൻ.

03 Oct 2025 18:40 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: വംശീയവെറുപ്പിൽ അധിഷ്ടിതമായ കൂട്ടക്കൊലയാണ് ഗാസയിൽ നടക്കുന്നതെന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ പ്രമോദ് രാമൻ. വൈക്കം താലൂക്ക് മഹല്ല് കോർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ തലയോലപ്പറമ്പിൽ നടന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫലസ്തീൻ ജനതക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് നടക്കുന്ന സമരങ്ങൾക്ക് എതിരെ കേരളത്തിൽ പോലും കേസ് എടുക്കുന്ന സാഹചര്യമാണുള്ളതെന്നും അദാനിയുടെ ആയുധ ഫാക്ടറിയിൽ നിന്ന് ഇസ്രായേലിലേയ്ക്ക് ആയുധങ്ങൾ കയറ്റി അയക്കുമ്പോൾ ഇന്ത്യയിലെ സർക്കാർ ആഗ്രഹിക്കുന്നത് യുദ്ധം അവസാനിക്കരുതെന്നാണന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യോഗത്തിൽ ഫിറോസ് മാവുങ്കൽ അധ്യക്ഷത വഹിച്ചു.

ഈരാറ്റുപേട്ട പുത്തൻ പള്ളി ചീഫ് ഇമാം ബി. എച്ച് അലി ബാഖവി മുഖ്യ പ്രഭാഷണം നടത്തി. എം. അബു, നവാസ് വെച്ചൂർ, ഷെമീർ ഇസ്‌ലാഹി, ഷാജഹാൻ കോഴിപ്പള്ളി, വിവിദ മഹൽ ഇമാമുമാരായ ബുഹാരി ഫൈസി തലയോലപ്പറമ്പ്, ഹുസൈർ ബാഖവി വൈക്കം, മുഹമ്മദ് ബഷീർ സഖാഫി വടകര, അബ്ദുസമദ് ബാഖവി ആപ്പാഞ്ചിറ, മുഹമ്മദ് ഷെഫീഖ് മന്നാനി മിഠായിക്കുന്നം, അബ്ദുൽ ജലീൽ മന്നാനി മണക്കുന്നം, അൽ അമീൻ ജൗഹരി സഖാഫി കരിപ്പാടം, കമറുദ്ദീൻ മുസ്ലിയാർ മറവൻതുരുത്ത്, അബ്ദുൽ അസീസ് അബ് റാറി വെച്ചൂർ, സലീം മിസ്ബാഹി വെള്ളൂർ, അബ്ദുൽ ഹക്കീം അൽ ഹാദി ഇറുമ്പയം , മുഹമ്മദ് റഫീഖ് ബാഖവി തലപ്പാറ. തുടങ്ങിയവർ പ്രസംഗിച്ചു. തലയോലപ്പറമ്പ് പള്ളി അങ്കണത്തിൽ നിന്നാരംഭിച്ച റാലിക്ക് വിവിധ ജമാഅത്ത് കമ്മറ്റി ഭാരവാഹികൾ നേതൃത്വം നൽകി.

Follow us on :

More in Related News