Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരളത്തിലെ വോട്ടർമാർ പൊട്ടന്മാരല്ല.

25 Jun 2024 15:02 IST

R mohandas

Share News :


കൊല്ലം: കൊല്ലത്തെ പാർട്ടി സ്ഥാനാർത്ഥിയായി എം മുകേഷിനെ മത്സരിപ്പിച്ചതിനെതിനെ സി.പി.ഐ എം ൻ്റെ മുതിർന്ന നേതാവ് പി കെ ഗുരുദാസ് രൂക്ഷമായി വിമർശിച്ചു. ഈ സ്ഥാനാർത്ഥിയെ നിങ്ങൾക്ക് എവിടെ നിന്ന് കിട്ടിയെന്ന് അദ്ദേഹം ചോദിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ മുകേഷിനെ മത്സരിപ്പിച്ചതിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചിരുന്നു. പരിചയസമ്പന്നത ഇല്ലാത്ത മന്ത്രിമാർ കേരളത്തിന് ഭാരമായി. കേരളത്തിലെ വോട്ടർമാർ പൊട്ടന്മാരല്ല എന്നും ഒരു അംഗം തുറന്നടിച്ചു. 

 സംസ്ഥാന സർക്കാരിൻറെ പ്രവർത്തനം വിലയിരുത്തുന്നതിലും നിയന്ത്രിക്കുന്നതിലും പാർട്ടി സെൻറർ പൂർണമായും പരാജയപ്പെട്ടു. എം വി ഗോവിന്ദൻ പരാജയപ്പെട്ട പാർട്ടി സെക്രട്ടറി ആണെന്നും വിമർശനം ഉണ്ടായി. പ്രകാശ് ജാവേദ്കരെ കണ്ട വിവരം ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ വെളിപ്പെടുത്തിയത് തെരഞ്ഞെടുപ്പ് ദിവസം തന്നെയാണ് . പാർട്ടി അച്ചടക്കം തുടർച്ചയായി ലംഘിക്കുവാൻ ജയരാജന് മൗലാനുവാദം കൊടുക്കുന്നത് ആരാണെന്ന് ഒരംഗം ചോദിച്ചു.

 സിപിഎം സംസ്ഥാന കമ്മിറ്റി കണ്ണൂർ ജില്ലാ കമ്മിറ്റിക്ക് കീഴടങ്ങി. കേന്ദ്ര കമ്മിറ്റി കേരള ഘടകത്തിന് കീഴ്പ്പെടുന്നു. ഒട്ടേറെ സംഘടന പ്രശ്നങ്ങൾ ഉണ്ടായിട്ടും കേന്ദ്ര കമ്മിറ്റി നടപടി എടുക്കാതിരുന്നത് തിരുത്തൽ നടപടി സ്വീകരിക്കാതിരുന്നതും കീഴടങ്ങൽ മൂലമാണ്. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ചേർന്ന് സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലാണ് അംഗങ്ങൾ ഒന്നായി വിമർശനം ഉന്നയിച്ചത് മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് മന്ത്രിസഭ പുനർഘടിപ്പിക്കണമെന്നും ആവശ്യം ഉയർന്നു. എം എ ബേബി കേന്ദ്രകമ്മിറ്റി അംഗം സി എസ് സുജാത എന്നിവരുടെ സാന്നിധ്യത്തിൽ ആയിരുന്നു യോഗം നടന്നത്. 


Follow us on :

More in Related News