Fri May 30, 2025 9:10 AM 1ST
Location
Sign In
20 Jul 2024 00:09 IST
Share News :
പാലക്കാട്: ആയുധം കൈവശംവെച്ച കേസില്‍ വ്‌ലോഗര്‍ വിക്കി തഗ്ഗ് അറസ്റ്റില്‍. ഇന്‍സ്റ്റഗ്രാമില്‍ റീലിട്ട് അറിയിച്ച ശേഷം കോടതിയില്‍ എത്തി കീഴടങ്ങുകയായിരുന്നു. ചോദ്യംചെയ്യലിന് ഹാജരാകാന്‍ വിഗ്നേഷിനോട് കസബ പോലീസ് ആവശ്യപ്പെട്ടെങ്കിലും ഹാജരായിരുന്നില്ല.
രണ്ടുവര്‍ഷം മുമ്പ് എം.ഡി.എം.എ. അടക്കമുള്ള മയക്കുമരുന്നുമായി വിഗ്നേഷിനെ എക്‌സൈസ് പിടികൂടിയിരുന്നു.
അന്ന് ഇയാളുടെ വാഹനത്തില്‍നിന്ന് ഒരു തോക്കും കത്തിയും കണ്ടെത്തി.
ആയുധം കൈവശംവെച്ച കേസ് കസബ പോലീസിന് കൈമാറി. ലഹരിക്കേസില്‍ ജാമ്യത്തിലിറങ്ങിയ ഇയാള്‍ കസബ പോലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ സഹകരിച്ചില്ല. ചോദ്യംചെയ്യലിന് വിളിപ്പിച്ചെങ്കിലും ഒളിവില്‍ പോയി.
കൊല്ലത്തുവെച്ച് ഒരുതവണ പിടിയിലാകുമെന്ന ഘട്ടത്തിൽ പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടു.
Follow us on :
Tags:
Please select your location.