Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Oct 2026 23:22 IST
Share News :
വൈക്കം: വ്യാജ പാസ് ഉപയോഗിച്ച് അനധികൃതമായി പൂഴി മണ്ണ് കടത്താൻ ശ്രമിച്ച ടിപ്പർ ലോറി ഉടമയെയും ഡ്രൈവറെയും വൈക്കം പോലീസ് അറസ്റ്റ് ചെയ്തു. ടിപ്പർ ഉടമ വടയാറിൽ വാടകയ്ക്കു താമസിക്കുന്ന ടി.വിപുരം മൂത്തേടത്തുകാവ് തീയക്കാട്ടുതറ രാഹുൽ രതീഷ് (35), ഡ്രൈവർ തലയോലപ്പറമ്പ് തലപ്പാറ ചേമ്പാലയിൽ നൗഫൽ (26) എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
വെളിയന്നൂർ പഞ്ചായത്ത് സെക്രട്ടറിയുടെ ഒപ്പും സീലും ഉപയോഗിച്ച് വ്യാജ പാസ് ഉണ്ടാക്കിയാണ് പൂഴി മണ്ണ് കടത്താൻ ശ്രമിച്ചത്.കഴിഞ്ഞ ദിവസം രാവിലെ വാഴമന ഭാഗത്ത് പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെ ടിപ്പർ ഉടമ കാണിച്ച പാസ് കണ്ട് സംശയം തോന്നി വെളിയന്നൂർ പഞ്ചായത്ത് സെക്രട്ടറിയെ ഫോണിൽ വിളിച്ച് അന്വേഷിച്ചപ്പോഴാണ് പാസ് വ്യാജമാണെന്ന് മനസ്സിലായത്. തുടർന്ന് നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി പോലീസിൽ രേഖാമൂലം പരാതി നൽകുകയായിരുന്നു.
തുടർന്ന് ഇരുവരുടെയും പേരിൽ കേസ് എടുക്കുകയും പിടികൂടുകയുമായിരുന്നു. ടിപ്പർ ലോറി ജിയോളജി അധികൃതർക്കു കൈമാറി. ഇത്തരത്തിൽ കൂടുതൽ തട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന് പോലിസ് അന്വോഷണം നടത്തി വരികയാണ്.
Follow us on :
Tags:
More in Related News
Please select your location.