Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വി.കെ സജീവന് കെട്ടിവെയ്ക്കാനുള്ള തുക സമ്മാനിച്ചു

21 Mar 2026 20:42 IST

Basheer Puthukkudi

Share News :

കുന്ദമംഗലം: ബി.ജെ.പി. കുന്ദമംഗലം നിയോജകമണഡലം സ്ഥാനാർത്ഥി വി.കെ. സജീവന് തെരഞ്ഞടുപ്പിൽ കെട്ടിവെയ്ക്കാനുള്ള തുക ചാത്തമംഗലത്തെ വെള്ളന്നൂർ കർഷക കൂട്ടായ്മ സമ്മാനിച്ചു. നരേന്ദ്രമോദി സർക്കാറിന്റെ കർഷക ക്ഷേമ പരിപാടികൾക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് കർഷക കൂട്ടായ്മ തുക സമ്മാനിച്ചത്. സംസ്ഥാന ഹോട്ടി കൾച്ചറൽ അവാർഡ് ജേതാവ് ഇടിവീട്ടിൽ ചന്ദ്രൻ തുക സ്ഥാനാ ർത്ഥിയെ ഏൽപ്പിച്ചു. കൃഷ്ണൻകുട്ടി, കെ. ഗണേഷ്, ടി.വി.ഉണ്ണികൃഷ്ണൻ, ടി. ചക്രായുധൻ, ജനാർദ്ദനൻ, നാരായണൻ നമ്പൂതിരി, ശിവദാസൻ മംഗലഞ്ചേരി, സോമൻ പാലക്കമണ്ണിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Follow us on :

More in Related News