Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെള്ളിക്കുളങ്ങര തിരുക്കുടുംബദേവാലയത്തിലെ വി.സെബാസ്റ്റിയാനോസിന്റെ തിരുനാളിന് കൊടിയേറി

21 Jan 2026 19:41 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


വെള്ളിക്കുളങ്ങര: തിരുക്കുടുംബദേവാലയത്തിലെ വി.സെബാസ്റ്റിയാനോസിന്റെ തിരുനാളിന് കൊടിയേറി. വികാരി ഫാ.ജോജി കല്ലിങ്ങല്‍ കൊടികയറ്റം നിര്‍വഹിച്ചു. 24, 25 തിയതികളിലാമ് തിരുനാളാഘോഷം. വ്യാഴാഴ്ച തിരുനാള്‍ വിളംബര ജാഥ നടക്കും. വെള്ളിയാഴ്ച നടക്കുന്ന പ്രസുദേന്തിവാഴ്ചക്ക് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ കാര്‍മികത്വം വഹിക്കും. ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ പി.വാഹിദ് ഐപിഎസ്് നിര്‍വഹിക്കും. 24ന് ഭവനങ്ങളിലേക്ക് അമ്പെഴുന്നള്ളിപ്പ്, 25ന് രാവിലെ 10ന് റവ.ഡോ.ഡേവിസ് ചെങ്ങിനിയാടന്റെ കാര്‍മികത്വത്തില്‍ ആഘോഷമായ പാട്ടുകുര്‍ബാന, റവ.ഡോ.ബാബു പാണാട്ടുപറമ്പിലിന്റെ സന്ദേശം, ഉച്ചകഴിഞ്ഞ് പ്രദക്ഷിണം, തിങ്കളാഴ്ച വൈകീട്ട് ഏഴിന് നാടകം സൈറണ്‍ എന്നിവയുണ്ടാകും. തിരുനാളില്‍ നിന്നുള്ള നീക്കിയിരിപ്പ് ഇടവകയിലെ ഭവനനിര്‍മാണ പദ്ധതിക്ക് ഉപയോഗിക്കും.

Follow us on :

More in Related News