Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം വാകത്താനത്ത് വെള്ളക്കെട്ടില്‍ വീണ് 11 വയസുകാരന്‍ മരിച്ചു

01 Aug 2026 17:20 IST

CN Remya

Share News :

കോട്ടയം: കോട്ടയം വാകത്താനം ചക്കനചിറയില്‍ വെള്ളക്കെട്ടില്‍ വീണ് 11 വയസുകാരന്‍ മരിച്ചു. കാട്ടാമ്പാക്കില്‍ ഷിജുവിന്റെ മകന്‍ മിലന്‍ കെ ഷിജു (11) ആണ് മരിച്ചത്. വീടിന് സമീപം ജല്‍ ജീവന്‍ മിഷന്റെ വാട്ടര്‍ ടാങ്കിന് വേണ്ടി കുഴിയെടുത്തതില്‍ ഉണ്ടായ വെള്ളക്കെട്ടില്‍ വീണാണ് അപകടം ഉണ്ടായത്. സഹോദരിയോടൊപ്പം കുളിച്ചു കൊണ്ടിരുന്നപ്പോള്‍ പെട്ടന്ന് താഴ്ന്ന് പോവുകയായിരുന്നുവെന്നാണ് വിവരം. അതേസമയം മഴക്കെടുതിയില്‍ സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി റവന്യൂമന്ത്രി സ്ഥിരീകരിച്ചു.

ഇടുക്കിയില്‍ രണ്ട് പേരുടേയും കോട്ടയത്ത് ഒരാളുടേയും മരണമാണ സ്ഥിരീകരിച്ചത്. ഇടുക്കി കൊടിയത്തൂര്‍ വില്ലേജ് സുമതി (65), പീരുമേട് പ്രഭാകരന്‍ (77), കോട്ടയം സ്വദേശി ജോസഫ് ജോണി (26) എന്നിവരാണ് മരിച്ചത്.

Follow us on :

More in Related News