Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വാഹന നികുതി ഒറ്റത്തവണ തീർപ്പാക്കൽ മാർച്ച് 31 വരെ.

13 Feb 2025 20:06 IST

Jithu Vijay

Share News :

തിരൂരങ്ങാടി : നാലുവർഷമോ അതിൽ കൂടുതലോ കാലയളവിൽ നികുതി കുടിശ്ശിക വരുത്തിയിട്ടുള്ള എല്ലാ തരം വാഹനങ്ങൾക്കും കുറഞ്ഞ നിരക്കിൽ നികുതി അടക്കുന്നതിന് മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2025 മാർച്ച് 31ന് അവസാനിക്കും. 01/04/ 2020 മുതൽ 31/03/ 2024 വരെ നാലുവർഷമോ അതിലധികമോ നികുതി കുടിശ്ശിക വരുത്തിയിട്ടുള്ള എല്ലാ തരം വാഹനങ്ങൾക്കും പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്.


പദ്ധതി പ്രകാരം ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് കുടിശ്ശികയുടെ 30 ശതമാനവും, സ്വകാര്യ വാഹനങ്ങൾക്ക് കുടിശ്ശികയുടെ 40 ശതമാനവും അടച്ച് കുടിശ്ശിക ഒഴിവാക്കാവുന്നതാണ്. നികുതി ഒറ്റത്തവണ തീർപ്പാക്കുന്നതിന് ആർസി ബുക്ക്, ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, ക്ഷേമനിധി ഫീസ് അടച്ച റസീറ്റ് എന്നിവ സമർപ്പിക്കേണ്ടതില്ല. ഫൈനാൻസ് ഉള്ള വാഹനങ്ങൾക്കും പദ്ധതി ആനുകൂല്യം ഉപയോഗപ്പെടുത്താവുന്നതാണ്.


വാഹനത്തെ സംബന്ധിച്ച് വാഹന ഉടമക്ക് യാതൊരു വിവരവും ഇല്ലെങ്കിലോ, വാഹനം മോഷണം പോയെങ്കിലോ, വാഹനം പൊളിച്ചു കളഞ്ഞുവെങ്കിലോ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം 31/03/2024 വരെ നികുതി കുടിശ്ശിക അടച്ച ശേഷം 200 രൂപയുടെ മുദ്രപത്രത്തിൽ നിർദിഷ്ട മാതൃകയിലുള്ള സത്യവാങ്മൂലം സമർപ്പിച്ച് 01/04/2024 മുതൽക്കുള്ള നികുതി ബാധ്യതകൾ ഒഴിവാക്കാവുന്നതാണ് എന്ന് തിരുരങ്ങാടി ജോയിന്റ് ആർടിഒ ഡി വേണു കുമാര്‍ അറിയിച്ചു. മോട്ടോർ വാഹന നികുതി കുടിശ്ശിക ഇളവുകളുടെ അടച്ച് ബാധ്യതയിൽ നിന്നും നിയമ നടപടികളിൽ നിന്നും ഒഴിവാക്കാനുള്ള അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ജോയിന്റ് ആർടിഒ പറഞ്ഞു

Follow us on :

More in Related News