Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jun 2025 07:30 IST
Share News :
മുക്കം:കുമാരനെല്ലൂർ ഗവ. എൽ പി സ്കൂളിൽ വായന ദിനം വിവിധ പരിപാടി കളോടെ ആചരിച്ചു.'വാനോളമാവട്ടെ വായന' എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച ചടങ്ങ് കാരശ്ശേരി പഞ്ചായത്ത് വാർഡ് മെമ്പർ ശാന്താദേവി മൂത്തേടത്ത് ഉദ്ഘാടനം ചെയ്തു.
കവി ബൈജു പൊട്ടിയിൽ മുഖ്യാതിഥിയായി.
എസ്.എം.സി ചെയർ പേഴ്സൺ ബുഷ്റ പി.കെ അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് ജി ഫൗസിയ , എം.പി.ടി.എ പ്രസിഡണ്ട് ഷാഹിന സി എ സ്കൂൾ ലീഡർ ഷിയ ഫാത്തിമ,സിയ ഷക്കീർ ആശംസകൾ നേർന്നു.
വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ കെ.റസ്ന. വായന ദിന സന്ദേശം കൈമാറി. പി നിത പ്രതിജ്ഞയും ഫൈസ ഫാത്തിമ കവിതയും അവതരിപ്പിച്ചു.
വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.'വിശേഷദിനം സമ്മാനം പുസ്തകം ' പദ്ധതിയുടെ ഭാഗമായി ആഷിൽ ഷഹൽ, അയാൻ എന്നിവർ ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറി. പുസ്തക പ്രദർശനം പ്രസംഗ മത്സരം ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.പ്രധാനധ്യാപകൻ ടി കെ ജുമാൻ സ്വാഗതവുംസ്റ്റാഫ് സെക്രട്ടറി സുനിത നന്ദിയും പറഞ്ഞു.
മെഹബൂബ ടി. പി ഖൈറുന്നിസ. കെ സി
ധന്യ എസ്. എസ് ഹർഷ പി,ഷഹാനതസ്‌നീംw പ്രസ്ത പ്രേം കുമാർ, ഫിദ ഷിറിൻ, സാജിതകെ. പി ശ്രീജയ, നഫീസഎന്നിവർ നേതൃത്വം നൽകി
Follow us on :
Tags:
More in Related News
Please select your location.