Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വണ്ണപ്പുറത്ത് സംയുക്ത ക്രിസ്മസ് കരോള്‍ റാലി

22 Dec 2024 12:20 IST

ജേർണലിസ്റ്റ്

Share News :



വണ്ണപ്പുറം: കാളിയാര്‍ സെന്റ്.റീത്താസ് ഫൊറോന പള്ളി വികാരി ഫാ. ജോസഫ് മുണ്ടുനടയിലിന്റെ നേതൃത്വത്തില്‍ ക്രിസ്മസ് കരോള്‍ റാലി വണ്ണപ്പുറം മാര്‍ ഗ്രിഗോറിയോസ് യാക്കോബായ സിറിയന്‍ പള്ളിയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ഫാ.സ്‌കറിയ കളരിക്കാട്ട് ഉദ്ഘാടനം ചെയ്തു. റാലിയില്‍ ഫാ.ഡോ. ജിയോ തടിക്കാട്ട് വണ്ണപ്പുറം, ഫാ. പോള്‍ ആക്കപ്പടിക്കല്‍ മുണ്ടന്‍മുടി, ഫാ. ജെയിംസ് ഐക്കരമറ്റം തൊമ്മന്‍കുത്ത്, ഫാ. ആന്റണി ഓവേലില്‍ ഞാറക്കാട്, ഫാ. ജോണ്‍ പിച്ചാപ്പിള്ളില്‍ തെന്നത്തൂര്‍, ഫാ. എ.ഇ ഈപ്പന്‍ സി.എസ്.ഐ ചര്‍ച്ച് കാളിയാര്‍, ഫാ. ജോണ്‍ തലച്ചിറ കൊടുവേലി, കൂടാതെ സന്യസ്ഥരും, അല്‍മായരും, ഇടവകകളിലെ ജനങ്ങളും അണിനിരന്നു. അമ്പലപ്പടി ചുറ്റി മാര്‍ സ്ലീവാ ടൗണ്‍ പള്ളിയില്‍ സമാപിച്ച റാലിയില്‍ ടൗണ്‍ പള്ളി വികാരി ഡോ. ജിയോ തടിക്കാട്ട് ക്രിസ്തുമസ് സന്ദേശം നല്‍കി. ക്രിസ്തുമസ് പാപ്പാമാരും, മാലാഖമാരും, കുഞ്ഞുങ്ങളും നിറപ്പകിട്ടേകാന്‍ അണിനിരന്നു.

Follow us on :

More in Related News