Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വല്ലകം സെന്റ് മേരീസ് പള്ളിയിൽ തിരുനാളിന് കൊടിയേറി;ഞായറാഴ്ച സമാപിക്കും.

05 Feb 2026 23:47 IST

santhosh sharma.v

Share News :

വൈക്കം: വല്ലകം സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിൻ്റെയും വിശുദ്ധ അന്തോണീസിൻ്റെയും തിരുനാളിന് വ്യാഴാഴ്ച വൈകിട്ട് കൊടിയേറി. ഫാദർ ജോസ് പാറപ്പുറം, ഇടവക വികാരി ഫാദർ ടോണി കോട്ടയ്ക്കൽ എന്നിവർ കാർമ്മികത്വം വഹിച്ചു. കൊടിയേറ്റിനുശേഷം വിശുദ്ധ കുർബാന, ദേവാലയത്തിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷ ഉദ്ഘാടനം, കുടുംബയൂണിറ്റിന്റെ നേതൃത്വത്തിൽ കലാപരിപാടികൾ, സ്നേഹവിരുന്ന് എന്നിവ നടന്നു. 7 ന് വിശുദ്ധ അന്തോണീസിന്റെ തിരുനാളും,8 ന് പരിശുദ്ധ കന്യകാമറിയത്തിൻ്റെ തിരുനാളും ആഘോഷിക്കും. ട്രസ്റ്റിമാരായ തോമസ് ജോൺ കണ്ടത്തിൽ, റോബിൻ പൗലോസ് കണ്ടത്തിൽപറമ്പിൽ, പ്രസുദേന്തി ബോബൻ തുടങ്ങിയവർ കൊടിയേറ്റ് ചടങ്ങിന് നേതൃത്വം നൽകി. ശനിയാഴ്ച തെക്കുഭാഗത്തേയ്ക്കും ഞായറാഴ്ച വടക്കുഭാഗത്തേയ്ക്കും തിരുനാൾ പ്രദക്ഷിണം നടക്കും. 


 

Follow us on :

More in Related News