Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jun 2026 23:45 IST
Share News :
വൈക്കം: വിവിധ ക്ഷേമപദ്ധതികൾക്ക് മുൻതൂക്കം നൽകിയുള്ള വൈക്കം താലൂക്ക് എന്‍.എസ്. എസ്. യൂണിയന്‍ ബജറ്റ് സമ്മേളനം യൂണിയന്‍ പ്രസിഡന്റ് പി.ജി.എം. നായര്‍ കാരിക്കോട് ഉദ്ഘാടനം ചെയ്തു. യൂണിയൻ ആസ്ഥാനത്ത് നടന്ന ബജറ്റ് സമ്മേളനത്തിൽ യൂണിയൻ സെക്രട്ടറി അഖില്‍ ആര്‍.നായര്‍ ബജറ്റ് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് പി. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. രണ്ട് കോടി രൂപാ വരവും അതെ ചെലവും വരുന്ന ബജറ്റാണ് അവതരിപ്പിച്ചത്.സമുദായത്തിലെ യുവജനതയ്ക്ക് ദിശാബോധം നല്‍കുന്നതും വനിതാ-വയോജന ക്ഷേമത്തിന് ഊന്നല്‍ നല്‍കുന്നതുമായ ബജറ്റിന് വൈക്കം താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ പൊതുയോഗം അംഗീകാരം നല്‍കി.
യുവത്വം വിവേകാനന്ദം പദ്ധതി, നിര്‍ദ്ധന വനിതകള്‍ക്കുള്ള വിവാഹ സഹായം, ഭവന നിര്‍മാണ പദ്ധതി, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന മിടുക്കരായ വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ പഠന സഹായം, വയോജന സൗഹൃദ സംവിധാനം, വിവാഹ വേദി, പ്രതിഭാ സംഗമം തുടങ്ങി ഒട്ടേറെ പരിപാടികള്‍ ബജറ്റിൽ വിഭാവനം ചെയ്യുന്നു. താലൂക്കിലെ പതിമൂന്ന് പഞ്ചായത്ത് മേഖലകളിലും വൈക്കം മുനിസിപ്പാലിറ്റി മേഖലയിലും 97 കരയോഗങ്ങളിലും യൂണിയന്‍ നവതി ആഘോഷങ്ങളുടെ ഭാഗമായി വിവിധ ക്ഷേമ- വികസന പരിപാടികള്‍ സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു. യൂണിയന്‍ തലത്തില്‍ സമ്പൂര്‍ണ്ണ ഡിജിറ്റലൈസേഷന്‍, സോളര്‍ സ്ഥാപിക്കല്‍, പരിസ്ഥിത സൗഹൃദ ചെറുകിട വ്യവസായ സംരംഭക പ്രോത്സാഹനം എന്നിവയും ബജറ്റിൽ വിഭാവനം ചെയ്യുന്നു. ടി.എ. ജയകുമാര്‍, എന്‍.ജി. ബാലചന്ദ്രന്‍, എസ്. ജയപ്രകാശ്, കൃഷ്ണന്‍കുട്ടി നായര്‍, മോഹന്‍ദാസ് വെച്ചൂര്‍, ലക്ഷ്മണകുമാര്‍, രാധാകൃഷ്ണകുമാര്‍, എസ്. മുരുകേശ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.