Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്തെ മുതിർന്ന കോൺഗ്രസ് നേതാവ് ടി.ജെതോമസിൻ്റെ 9-ാം ചരമവാഷികം വിപുലമായ പരിപാടികളോടെ ആചരിച്ചു.

19 Dec 2024 23:17 IST

santhosh sharma.v

Share News :


വൈക്കം: വൈക്കത്തെ മുതിർന്ന കോൺഗ്രസ് നേതാവും കെ പി സി സി അംഗവും ഡിസിസി ട്രഷററുമായിരുന്ന ടി.ജെതോമസിൻ്റെ 9-ാം ചരമവാഷികം വിപുലമായ പരിപാടികളോടെ ആചരിച്ചു.രാവിലെ വൈക്കം ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ ഇടങ്ങളിൽ പുഷ്പ്പാർച്ചന നടത്തി.. വൈകിട്ട് ബോട്ട് ജട്ടി മൈതാനിയിൽ നടന്ന അനുസ്മരണ സമ്മേളനം കെ പി സി സി വൈസ് പ്രസിഡൻ്റ് അഡ്വ.വി.പി.സജീന്ദ്രൻ എക്സ് എം എൽ എ ഉദ്ഘാടനം ചെയ്തു. ടൗൺ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് സോണി സണ്ണി അദ്ധ്യക്ഷത വഹിച്ചു. കെ പി സി സി അംഗം മോഹൻ ഡി ബാബു, യു ഡി എഫ് നിയോജക മണ്ഡലം കൺവീനർ ബി.അനിൽ കുമാർ,ഡി.സി.സി ജനറൽ സെക്രട്ടറി പി.വി.പ്രസാദ്, അബ്ദുൾ സലാം റാവുത്തർ, അക്കരപ്പാടം ശശി,, അഡ്വ.എ. സനീഷ് കുമാർ, ബ്ലോക്ക് പ്രസിഡൻ്റ് മാരായ പി.ഡി ഉണ്ണി, എം.കെ ഷിബു. ഇടവട്ടം ജയകുമാർ ,എം.ടി അനിൽ കുമാർ, ജോർജ് വർഗ്ഗീസ് തുടങ്ങിയവർ പ്രസംഗിച്ചു. ബ്ലോക്ക്, മണ്ഡലം, നേതാക്കൾ അടക്കം നിരവധി പേർ അനുസ്മരണ പരിപാടിയിൽ പങ്കെടുത്തു.





Follow us on :

More in Related News