Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Jan 2025 20:26 IST
Share News :
വൈക്കം : നിരന്തര കുറ്റവാളിയായ മുളക്കുളം സ്വദേശിയെ കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും പുറത്താക്കി. മുളക്കുളം പെരുവ മാവേലിത്തറ വീട്ടിൽ മാത്യുസ് റോയി (24)നെയാണ് കോട്ടയം ജില്ലയിൽ നിന്നും നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആറു മാസത്തേക്കാണ് ജില്ലയിൽ നിന്നും പുറത്താക്കിയത്. മാത്യുസ് റോയിക്ക് വെള്ളൂർ, കടുത്തുരുത്തി, ഏറ്റുമാനൂർ, കണ്ണൂർ ടൗൺ എന്നീ സ്റ്റേഷനുകളിൽ കൊലപാതകം, കൊലപാതകശ്രമം, അടിപിടി, കവർച്ച, മയക്കുമരുന്ന് വിൽപ്പന തുടങ്ങിയ ക്രിമിനൽ കേസുകളും നിലവിലുണ്ട്.
Follow us on :
More in Related News
Please select your location.