Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Oct 2024 18:29 IST
Share News :
വൈക്കം: വൈക്കം ബ്ലോക്ക് പഞ്ചായത്ത് പൊതുജനങ്ങൾക്കായി നിർമിച്ച റസ്റ്റ് റൂമിന്റെ ഉദ്ഘാടനം നടന്നു. 10 ലക്ഷം രൂപ ചെലവഴിച്ചാണ് വിശ്രമമുറി നിർമിച്ചത്. ബ്ലോക്ക് ഓഫീസിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്ന പൊതുജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും ഇത് ഏറെ പ്രയോജനപ്പെടും. മികച്ച ഇരിപ്പിടങ്ങളും ടെലിവിഷനും പുസ്തകങ്ങളും കുടിവെള്ളവും വിശ്രമമുറിയിൽ ലഭ്യമാകും. റസ്റ്റ് റൂമിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. കെ രഞ്ജിത്ത് നിർവഹിച്ചു. വൈസ് പ്രസിഡന്റ് സുലോചന പ്രഭാകരൻ, സ്ഥിരം സമിതി അധ്യക്ഷമാരായ എം. കെ റാണിമോൾ, സുജാത മധു, അംഗങ്ങളായ പി. ആർ സലില, എം. കെ ശീമോൻ, രേഷ്മ പ്രവീൺ, വീണ, ജെസീല നവാസ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി. രാജേന്ദ്രപ്രസാദ്, സെക്രട്ടറി കെ .അജിത്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബി. അജു, എ ഇ സജിത, ഓവർസിയർ ശ്രീകല തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.