Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jan 2026 21:16 IST
Share News :
വൈക്കം: അഖില കേരള ചേരമർ ഹിന്ദുമഹാസഭ(എ.കെ.സി.എച്ച്.എം. എസ്) ശതാബ്ദി ആഘോഷ വിളംബരവും സംഘടനയുടെ മഹിളാ, യുവജന കൺവെൻഷനും നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി കല്ലറ പ്രശാന്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. മാർച്ച് ഒന്നിന് കോട്ടയം തിരുനക്കരയിലാണ് ശതാബ്ദി ആഘോഷത്തിൻ്റെ സമാപനം.സംസ്ഥാന പ്രസിഡന്റ് എം.കെ. അപ്പുക്കുട്ടൻ അധ്യക്ഷത വഹിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച സഭാ അംഗങ്ങളെയും സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് വൈക്കം ഭാസിയെയും ചടങ്ങിൽ ആദരിച്ചു. ഡി.സി.യു.എഫ് ചീഫ് കോർഡിനേറ്റർ ഡോ.വന്ദ്യരാജ്, പി.ആർ.ഡി.എസ് കോർഡിനേറ്റർ പൊയ്കയിൽ പ്രസന്നകുമാർ, പി.കെ. സഹദേവൻ, കെ.കെ. കരുണാകരൻ തുടങ്ങിയവർ പ്രസംഗിച്ചു. മഹിള ഫെഡറേഷൻ കൺവെൻഷനിൽ സംസ്ഥാന പ്രസിഡന്റ് സിജ മനോജ്, യുവജന കൺവെൻഷനിൽ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ആദർശ് എന്നിവർ അധ്യക്ഷത വഹിച്ചു. ലതാ സുരേന്ദ്രൻ, അഖിൽ റെജി എന്നിവർ നയവിശദീകരണം നടത്തി. സമ്മേളനത്തിന് മുന്നോടിയായി വൈക്കം ടൗണിൽ നടന്ന റാലിയിൽ വനിതകൾ ഉൾപ്പടെ നൂറ് കണക്കിന് പ്രവർത്തകർ അണിനിരന്നു.
Follow us on :
Tags:
More in Related News
Please select your location.