Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Nov 2024 19:47 IST
Share News :
തലയോലപ്പറമ്പ് : വടയാറിൽ നടന്ന കർഷക തൊഴിലാളി സമരത്തിൽ രക്തസാക്ഷിയായ വടയാർ തങ്കപ്പൻ്റെ അനുസ്മരണം സംഘടിപ്പിച്ചു. ടി.വി പുരത്തെ പത്മേക്ഷണൻ സ്മൃതി മണ്ഡപത്തിൽ നിന്നും വൈക്കം ഏരിയ സെക്രട്ടറി പി. ശശിധരൻ തലയോലപ്പറമ്പ് ഏരിയാ സെക്രട്ടറി ഡോ. സി എം കുസുമന് ദീപശിഖ കൈമാറി. ദീപശിഖ അത്‌ലറ്റുകൾ ഏറ്റുവാങ്ങി വടയാറിലെ രക്തസാക്ഷി മണ്ഡപത്തിൽ എത്തിച്ചു. തുടർന്ന് നടന്ന രക്തസാക്ഷി അനുസ്മരണ സമ്മേളനം സിപി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി. ആർ രഘുനാഥൻ ഉദ്ഘാടനം ചെയ്തു. സിപിഎം ഏരിയ സെക്രട്ടറി ഡോ. സി. എം കുസുമൻ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ. ശെൽവരാജ്, എം. പി ജയപ്രകാശ്, ഏരിയ കമ്മിറ്റി അംഗങ്ങളായ പി. വി ഹരിക്കുട്ടൻ, കെ. വിജയൻ, ടി. എൻ സിബി, എ .പി ജയൻ, വി. കെ രവി, അഡ്വ. എൻ. ചന്ദ്രബാബു, കെ. എസ് വേണുഗോപാൽ, വി. എൻ ബാബു, അബ്ദുൽ സലിം തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.