Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Feb 2026 13:43 IST
Share News :
തലയോലപ്പറമ്പ്: വടയാർ എന്ന കൊച്ച് ഗ്രാമത്തിന് വിജ്ഞാനത്തിൻ്റെ വെളിച്ചമേകി നിലകൊള്ളുന്ന വടയാർ ഇൻഫന്റ് ജീസസ് ഹൈസ്‌കൂൾ സുവർണ്ണ ജൂബിലി നിറവിലേക്ക്.
പ്രഥമ സ്‌കൂൾ മനേജരായിരുന്ന
റവ. ഫാ. സിറിയക് മണ്ണാശ്ശേരിയാൽ 1976-ൽ സ്ഥാപിതമായ വിദ്യാലയം അക്കാദമിക, അക്കാദമികേതര മികവുകളുമായി പതിനായിരങ്ങൾക്ക് അക്ഷരവെളി ച്ചമേകിക്കൊണ്ട് വടയാർ ഗ്രാമത്തിന് അഭിമാനമായി അക്ഷര ജ്യോതിസ്സായി നിലകൊള്ളുന്നു. വിദ്യാലയത്തിൻ്റെ 50-ാമത് വാർഷികവും, ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനവും ഫെബ്രുവരി 7 ന് നടക്കും. വിദ്യാലയ വാർഷികം, സുവർണ്ണ ജൂബിലി ആഘോഷ സമാരംഭം, അധ്യാപക-രക്ഷാകർതൃദിനം, എൻഡോവ്മെന്റ്, അവാർഡ് ദാനം എന്നിവ നടക്കും. 7 ന് രാവിലെ 11ന് സ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ച് സ്‌കൂൾ മാനേജർ റവ. ഫാ. സെബാസ്റ്റ്യൻ ചണ്ണാപ്പള്ളിയുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ വച്ച് സഹകരണ -ദേവസ്വം - തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ സുവർണ്ണ ജൂബിലി ആഘോഷ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. അഡ്വ.കെ ഫ്രാൻസിസ് ജോർജ്ജ് എം.പി സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ലോഗോ പ്രകാശനകർമ്മം നിർവ്വഹിക്കും സി.കെ. ആശ എം.എൽ.എ. മുഖ്യ പ്രഭാഷണം നടത്തും. എറണാകുളം-അങ്കമാലി അതിരൂപത എഡ്യുക്കേഷൻ ഏജൻസി കോർപ്പറേറ്റ് മാനേജർ റവ. ഫാ.തോമസ് നങ്ങേലിമാലിൽ അനുഗ്രഹപ്രഭാഷണം നടത്തും. സുവർണ്ണ ജൂബിലി സ്മരണികയുടെ കവർ പേജ് പ്രകാശനം കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗ്ഗീസും, സ്കോളർഷിപ്പ് വിതരണ ഉദ്ഘാടനം തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോസ് വി ജേക്കബും, എൻഡോവ്മെൻ്റ് വിതരണോദ്ഘാടനം ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജുവും നിർവ്വഹിക്കും. കോട്ടയം ഡി.ഡി.ഇ ഹണി ജി അലക്‌സാണ്ടർ സുവർണ്ണ ജൂബിലി ആഘോഷ സന്ദേശം നൽകും. കലാപരിപാടികളുടെ ഉദ്ഘാടനം പൂർവ്വ വിദ്യാർഥി അജയകൃഷ്‌ണൻ നിർവ്വഹിക്കും. ഉച്ചകഴിഞ്ഞ് 2ന് കുട്ടികളുടെ വിവിധ കലാപരിപാടികളും തുടർന്ന് പൂർവ്വ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കരോക്കെ ഗാനമേള എന്നിവയും നടക്കും.
Follow us on :
Tags:
More in Related News
Please select your location.