Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പേർഷ്യൻ ഗൾഫിൽ വീണ്ടും അമേരിക്കൻ യുദ്ധവിമാനം തകർന്നു; A-10 പൈലറ്റിനെ രക്ഷപ്പെടുത്തി

04 Apr 2026 07:56 IST

Enlight News Desk

Share News :

ഹോർമുസ് കടലിടുക്കിന് സമീപം ഇറാന്റെ വ്യോമപ്രതിരോധ അവകാശവാദം.

പേർഷ്യൻ ഗൾഫ്: മേഖലയിൽ ശക്തമായ സംഘർഷാവസ്ഥ തുടരുന്നതിനിടെ, പേർഷ്യൻ ഗൾഫിൽ വീണ്ടും ഒരു അമേരിക്കൻ യുദ്ധവിമാനം തകർന്നുവീണതായി റിപ്പോർട്ട്. വെള്ളിയാഴ്ചയാണ് ഫെയർചൈൽഡ് റിപ്പബ്ലിക് നിർമ്മിച്ച A-10 Thunderbolt II വിഭാഗത്തിൽപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്.

അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് The New York Times റിപ്പോർട്ട് ചെയ്തതനുസരിച്ച്, വിമാനത്തിലുണ്ടായിരുന്ന ഏക പൈലറ്റിനെ രക്ഷപ്പെടുത്തി.


ആക്രമണം ഹോർമുസ് കടലിടുക്കിന് സമീപം 

ഹോർമുസ് കടലിടുക്കിന് സമീപത്താണ് വിമാനം തകർന്നുവീണത്. അപകടത്തിന്‍റെ കാരണം സംബന്ധിച്ച് അമേരിക്ക ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.

അതേസമയം, ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ വ്യത്യസ്തമായ അവകാശവാദമാണ് ഉന്നയിക്കുന്നത്. അവരുടെ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് ശത്രുവിന്റെ A-10 വിമാനത്തെ തകർത്തുവെന്നാണ് അവകാശപ്പെടുന്നത്. എന്നാൽ, ഈ വാദം അമേരിക്ക ഇതുവരേയും സ്ഥിരീകരിച്ചിട്ടില്ല.

ഇറാൻ അതിർത്തിക്ക് സമീപം അമേരിക്കയുടെ F-15E Strike Eagle യുദ്ധവിമാനം വെടിവെച്ച് വീഴ്ത്തിയ സംഭവത്തിന് പിന്നാലെയാണ് പുതിയ സംഭവം. ആ വിമാനത്തിലുണ്ടായിരുന്ന രണ്ട് ജീവനക്കാരിൽ ഒരാളെ ഇതിനോടകം രക്ഷപ്പെടുത്തിയിട്ടുണ്ട്.

രണ്ടാമത്തെ ജീവനക്കാരനായി തിരച്ചിൽ തുടരുകയാണ്. എന്നാൽ ഇയാൾ ഇറാന്റെ കസ്റ്റഡിയിലാണെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും, ഇതിലും ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.

യുദ്ധവിമാനം വെടിവെച്ചിട്ടതിനും പൈലറ്റുമാരെ കാണാതായതിനും പിന്നാലെ യുഎസിനെ പരിഹസിച്ച് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ്‌ രം​ഗത്തെത്തി. “തന്ത്രങ്ങളില്ലാതെ അമെരിക്ക തുടങ്ങിയ യുദ്ധം, ഇപ്പോൾ ‘ഭരണകൂട മാറ്റത്തിൽ’ നിന്നും, ഞങ്ങളുടെ പൈലറ്റുമാരെ ആരെങ്കിലും ഒന്ന് കണ്ടുപിടിച്ചു തരുമോ എന്ന നിലയിലേക്ക് തരംതാഴ്ന്നിരിക്കുന്നു” എന്ന് മുഹമ്മദ് ബാഗർ ഖാലിബാഫ്‌ പറഞ്ഞു

US Military, Iran, Gulf Conflict, Aviation, Breaking News

Follow us on :

More in Related News