Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുന്ദമംഗലത്ത് ആവേശം പകർന്നു യു.ഡി.എഫ് സ്ഥാനാർഥി റസാഖ് മാസ്റ്ററുടെ തിരഞ്ഞെടുപ്പ് പര്യടനം

29 Mar 2026 22:16 IST

Basheer Puthukkudi

Share News :

കുന്ദമംഗലം: ജനങ്ങളുമായി നേരിട്ട് ഇടകലർന്ന് അവരുടെ പിന്തുണ തേടിയുള്ള യു.ഡി.എഫ് സ്ഥാനാർഥി റസാഖ് മാസ്റ്ററുടെ തിരഞ്ഞെടുപ്പ് പര്യടനം കുന്ദമംഗലം പഞ്ചായത്തിൽ ആവേശകരമായി. ഗ്രാമങ്ങളിലൂടെ നീങ്ങിയ പര്യടനത്തിന്റെ ഓരോ ഘട്ടവും പ്രവർത്തകരുടെയും നാട്ടുകാരുടെയും വൻ പങ്കാളിത്തത്തോടെ ഉത്സവാന്തരീക്ഷമായി മാറി.

ബാൻഡ് മേളങ്ങളുടെ താളവും പ്രവർത്തകരുടെ മുദ്രാവാക്യങ്ങളും മുഴങ്ങിക്കൊണ്ടിരിക്കെ റസാഖ് മാസ്റ്ററെ വരവേൽക്കാൻ സ്ത്രീകളും കുട്ടികളുമടക്കം വലിയ ജനാവലിയാണ് വിവിധ കേന്ദ്രങ്ങളിൽ ഒത്തുകൂടിയത്. വീടുകളിലും കടകളിലും കയറി നാട്ടുകാരുമായി സൗഹൃദസംഭാഷണം നടത്തിയും കൈകോർത്തും അദ്ദേഹം നേരിട്ട് വോട്ട് അഭ്യർഥിച്ചു. ജനങ്ങളുടെ ആവേശകരമായ പ്രതികരണം പര്യടനത്തിന് പ്രത്യേക ഉണർവ് പകർന്നു.

വൈകുന്നേരം അഞ്ചരയോടെ കുന്ദമംഗലം പഞ്ചായത്തിലേക്ക് പ്രവേശിക്കേണ്ട പ്രചാരണ പര്യടനം വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങളും ജനങ്ങളുടെ ആവേശവും കാരണം രാത്രി എട്ടുമണിയോടെയാണ് പഞ്ചായത്തിന്റെ അതിർത്തിയായ പിലാശ്ശേരി പാറമ്മലിലെത്തിയത്. ബാൻഡ് മേളങ്ങളുടെ അകമ്പടിയിലും കരിമരുന്ന് പ്രയോഗങ്ങളോടെയും യു.ഡി.എഫ് പ്രവർത്തകർ റസാഖ് മാസ്റ്ററെ അവിടെ ആവേശകരമായി വരവേറ്റു.

തുടർന്ന് കളരിക്കണ്ടി, പടനിലം, പതിമംഗലം, ചൂലാംവയൽ തുടങ്ങിയ കേന്ദ്രങ്ങളിലേക്കു പര്യടനം നീങ്ങിയപ്പോൾ ഓരോ സ്ഥലത്തും സ്ത്രീകളും കുട്ടികളുമടക്കം വൻ ജനാവലിയാണ് അദ്ദേഹത്തെ സ്വീകരിക്കാൻ കാത്തുനിന്നത്. പ്രതീക്ഷകളെ മറികടക്കുന്ന ജനപങ്കാളിത്തമാണ് എല്ലായിടത്തും കണ്ടത്.

വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ നീണ്ടതിനെ തുടർന്ന് രാത്രി ഒമ്പത് മണിയോടെയാണ് സമാപന കേന്ദ്രമായ പന്തീർപാടത്ത് പര്യടനം എത്തിയത്. അവിടെയും സ്ത്രീകളും കുട്ടികളുമടക്കം വലിയ ജനാവലിയാണ് റസാഖ് മാസ്റ്ററെ കാണാൻ ഒത്തുകൂടിയത്. ഇതിനിടെ അബ്ദുസമദ് എം.പി എത്തിച്ചേർന്നതോടെ പ്രവർത്തകരുടെ ആവേശം ഇരട്ടിയായി.

ജനങ്ങളിൽ നിന്ന് വലിയ പ്രതീക്ഷയോടെയുള്ള പ്രതികരണമാണ് ലഭിക്കുന്നതെന്നും ഇത്തവണ കുന്ദമംഗലം മണ്ഡലം യു.ഡി.എഫ് പിടിച്ചെടുക്കുമെന്ന ആത്മവിശ്വാസം ശക്തമാണെന്നും റസാഖ് മാസ്റ്റർ പറഞ്ഞു.

Follow us on :

More in Related News