Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Feb 2026 16:08 IST
Share News :
കോഴിക്കോട്: വലിയങ്ങാടിയിൽ കോർപറേഷൻ ഉടമസ്ഥതയിലുള്ള കെട്ടിടം തകർന്ന് നാലുപേര് മരിച്ചതിൽ വിശദീകരണവുമായി മേയർ. പൊളിച്ചുപണിയാൻ തീരുമാനിച്ച കെട്ടിടമാണ് തകർന്നതെന്നും എന്നാൽ ലൈസൻസുള്ളവരെ ഇറക്കിവിട്ടിരുന്നില്ലെന്നും മേയർ ഒ. സദാശിവൻ പറഞ്ഞു.
അപകടമുണ്ടായ കെട്ടിടം അൺഫിറ്റ് പട്ടികയിൽ ഇല്ല. റിപ്പോർട്ട് കിട്ടയ ഉടൻ ആളുകളെ ഇറക്കിവിടാൻ കഴിയില്ല. കോർപറേഷനിൽ 16 കെട്ടിടങ്ങൾ അപകടാവസ്ഥയിലാണെന്ന് 2022ൽ കണ്ടെത്തിയിരുന്നവെന്നും മേയർ പറഞ്ഞു.
കെട്ടിത്തിന്റെ സൺഷൈഡ് തകർന്ന് മരിച്ചവരടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതവും പരിക്കേറ്റയാൾക്ക് 50000 രൂപയും ധനസഹായം നൽകുമെന്നും മേയർ പറഞ്ഞു.
തിങ്കളാഴ്ച കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണുണ്ടായ അപകടത്തിൽ നാലു പേരാണ് മരിച്ചത്. അത്തോളി സ്വദേശികളായ കൊളക്കാട് കൊടുവ മ്പത്ത് താഴെകുനി അഷ്റഫ് (56), കൊ ങ്ങന്നൂർ കുനിയിൽ കടവ് മല്ലിശ്ശേരി താഴെ നുജൂം വീട്ടിൽ ബഷീർ (65), കി ണാശ്ശേരി കുളംകുഴിനിലം ബൈത്തു ൽ ഹുദയിൽ ജബ്ബാർ (60), തിരുവങ്ങൂർ സ്വദേശി വിനോദ് (55) എന്നിവരാണ് മരിച്ചത്.
ബീച്ചിന് സമീപം പഴയ പാസ്പോർട്ട് ഓ ഫിസ് പ്രവർത്തിച്ച 50 വർഷത്തിലധികം പഴക്കമുള്ള കെട്ടിടത്തിൽ തിങ്കളാ ഴ്ച രാവിലെ 11.50ഓടെയാണ് ദുരന്തം. താഴെനിലയിലെ ഗോഡൗണിൽ നിന്ന് സാധനങ്ങൾ മാറ്റാനെത്തിയ തൊഴിലാ ളികളും ഏജന്റുറുമാണ് മരിച്ചത്. താഴെ വിശ്രമിക്കുകയായിരുന്ന തൊഴിലാളിക ൾ, തകർന്നുവീണ സൺഷേഡ് സ്ലാബു കൾക്ക് അടിയിൽപെടുകയായിരുന്നു. നാല് ഇരുചക്രവാഹനങ്ങളും തകർ ന്നു. ഉടൻ സമീപത്തെ ബീച്ച് ഗവ. ആ ശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാ നായില്ല.
മരിച്ച അഷ്റഫ്, ജബ്ബാർ എന്നിവർ ഗാമ ട്രേഡേഴ്സ് തൊഴിലാളികളാണ്. ബഷീറിന്റെ ലോറിയിലെ ലോഡിങ്ങ് തൊഴിലാളിയാണ് വിനോദ്.
Follow us on :
More in Related News
Please select your location.