Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Jun 2025 23:07 IST
Share News :
കോട്ടയം: കോട്ടയം മുട്ടമ്പലം പോലീസ് കോട്ടേഴ്സിന് മുകളിലേക്ക് മരം കടപുഴകി വീണു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു സംഭവം. കളക്ടറേറ്റിന് സമീപത്തെ പോലീസ് കോട്ടേഴ്സിൽ കെ മിനിമോളുടെ കോട്ടേഴ്സിന് മുകളിലേക്കാണ് മരം കടപുഴകി വീണത്. ഈ സമയം വീടിന്റെ സിറ്റൗട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. മരം വീണത്തിനെ തുടർന്ന് വീടിന്റെ മുൻഭാഗത്തെ ഓടുകൾ തകരുകയും പ്രദേശത്തെ വൈദ്യുതി ബന്ധം നഷ്ടപ്പെടുകയും ചെയ്തു.
സമീപത്തെ കോട്ടേഴ്സുകളോട് ചേർന്ന് വലിയ മരങ്ങളാണ് അപകടകരമായ രീതിയിൽ നിൽക്കുന്നത്. ഇത് ഏത് നിമിഷവും വീടുകളുടെ മുകളിലേക്ക് വീഴുന്ന രീതിയിലാണ് നിൽക്കുന്നത് എന്നും പ്രദേശവാസികൾ പറയുന്നു.
Follow us on :
Tags:
More in Related News
Please select your location.