Tue Dec 12, 2023 10:56 PM 1ST

Location  

Sign In

1659ാം നമ്പർ കീഴൂർ എസ്.എൻ.ഡി.പി. യോഗം ഗുരുദേവ ക്ഷേത്രത്തിലെ 4-ാമത് പ്രതിഷ്‌ഠാവാർഷികമഹോത്സ‌വം

20 Apr 2026 19:48 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കീഴൂർ 16 59 ആം നമ്പർ എസ്എൻഡിപി യോഗം ഗുരുദേവ ക്ഷേത്രത്തിലെ ഗുരുദേവ പഞ്ചലോഹ പ്രതിഷ്ഠയുടെ നാലാമത് പ്രതിഷ്ഠ വാർഷിക മഹോത്സവം 2026 ഏപ്രിൽ 22, 23 തീയതികളിൽ നടക്കും.

ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പൂത്തോട്ട ലാലൻ തന്ത്രികളുടെയും, ക്ഷേത്രം മേൽശാന്തി വൈക്കം

വിനീഷ് ശാന്തികളുടെയും മുഖ്യകാർമികത്വത്തിൽ ശുദ്ധി അനുഷ്ഠാനക്രിയകളോടുകൂടി നടക്കും.

ഗുരുപൂജ, അഷ്ട ദ്രവ്യ മഹാഗണപതി ഹോമം, താലപ്പൊലി ഘോഷയാത്ര, ചെണ്ടമേളം, വിശേഷാൽ ദീപാരാധന,മഹാപ്രസാദ ഊട്ട്, ഉന്നത വിജയം കൈവരിച്ചവർക്കുള്ള എൻഡോവ് മെന്റ് വിതരണം, വിവിധ കലാപരിപാടികൾ, പ്രഭാഷണം ഭജൻസ് സോപാനസംഗീതം ഉൾപ്പെടെയുള്ള പരിപാടികളോടെ ശാഖാ വനിതാ സംഘം യൂത്ത് മൂവ്മെന്റ് കുടുംബയൂണിറ്റ് എന്നിവകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടക്കുമെന്ന് ഉത്സവ ആഘോഷ കമ്മിറ്റി പ്രസിഡന്റ് ഭാസി മഠത്തി പറമ്പിൽ, സെക്രട്ടറി വി കെ മോഹൻദാസ് പുത്തൻപുരയിൽ, വൈസ് പ്രസിഡണ്ട് മിനിലാൽ കിളി കുത്തിയേൽ, എം ആർ രജീഷ് മലയിൽ, രാജു മടക്കടം, ഷിജു കരുണാകരൻ, കേശവൻ ആനക്കുഴി നിരപ്പ്, സുധർമ മടക്കടം പ്രദീപ് പുത്തൻതറ എന്നിവർ അറിയിച്ചു..






 

Follow us on :

More in Related News