Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്‌കോളര്‍ഷിപ്പ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള പരിശീലനം സംഘടിപ്പിച്ചു.

21 Oct 2025 13:22 IST

Kodakareeyam Reporter

Share News :


 സ്‌കോളര്‍ഷിപ്പ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള പരിശീലനം സംഘടിപ്പിച്ചു.


എന്‍എംഎംഎസ് സ്‌കോളര്‍ഷിപ്പ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പുതുക്കാട് മണ്ഡലത്തിലെ താമസക്കാരായ വിദ്യാര്‍ത്ഥികള്‍ക്കും, മണ്ഡലപരിധിയിലെ വിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുമായി സൈലം ലേണിങ്  ഗ്രൂപ്പിന്റെ സഹായത്തോടെ ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വച്ച് നടന്ന ചടങ്ങ് കെ കെ രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു . കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെഎം ചന്ദ്രന്‍ അധ്യക്ഷതവഹിച്ചു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കലാപ്രിയ സുരേഷ്, തൃശ്ശൂര്‍ ജില്ലാ പഞ്ചായത്തംഗം സരിത രാജേഷ്, ബിആര്‍സി കോഡിനേറ്റര്‍ അനൂപ് ടി ആര്‍ എന്നിവര്‍ സംസാരിച്ചു.


Follow us on :

More in Related News