Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഊർജ്ജ 2026:തിരുവത്ര ശ്രീനാരായണ വിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ 34-മത് വാർഷികാഘോഷം സംഘടിപ്പിച്ചു

13 Feb 2026 19:34 IST

MUKUNDAN

Share News :

ചാവക്കാട്:തിരുവത്ര ശ്രീനാരായണ വിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ 34-മത് വാർഷികാഘോഷം സംഘടിപ്പിച്ചു.പ്രശസ്ത സംഗീത സംവിധായകൻ മോഹൻ സിത്താര ഉദ്ഘാടനം ചെയ്തു.ഡോ.വനജ നീലകണ്ഠൻ ദീപപ്രജ്വോലനം നടത്തി.ശ്രീനാരായണ വിദ്യാനികേതൻ എജുക്കേഷണൽ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് പ്രൊഫ.സി.സി.വിജയൻ അധ്യക്ഷത വഹിച്ചു.സമൂഹത്തിന്റെ വിവിധ മേഖലയിൽ കഴിവ് തെളിയിച്ച പ്രമുഖ വ്യക്തിത്വങ്ങളായ ചാവക്കാട് ഹയാത്ത് ആശുപത്രി എംഡി ഡോ.പി.ടി.ഷൗജാദ് മുഹമ്മദ്,ജി.കെ.പ്രകാശൻ,രേഖ കാർത്തികേയൻ,വാസുണ്ണി ഗുരുസ്വാമി,മധു ശക്തിധരൻ പണിക്കർ,സിദ്ധാർത്ഥൻ എളവള്ളി,മാധ്യമ പ്രവർത്തകൻ കെ.സി.ശിവദാസ്,സ്കൂൾ പൂർവ്വ വിദ്യാർത്ഥിനി അഡ്വ.കെ.വി.നിരഞ്ജന എന്നിവരെ ആദരിച്ചു.ശ്രീനാരായണ വിദ്യാനികേതൻ എജുക്കേഷനൽ ചാരിറ്റബിൾ സൊസൈറ്റി എക്സിക്യൂട്ടീവ് മെമ്പർ വി.ജയരാജ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഭാരതീയ വിദ്യാനികേതൻ ജില്ലാ സമിതി അംഗം ഷാജി വരവൂർ മുഖ്യപ്രഭാഷണം നടത്തി.വിദ്യാലയ സമിതി അംഗവും ഗുരുവായൂർ നഗരസഭ കൗൺസിലറുമായ ശോഭ ഹരിനാരായണൻ,മാതൃസമിതി അംഗം രസ്ന ബിനോയ് എന്നിവർ ആശംസകൾ അർപ്പിച്ച്‌ സംസാരിച്ചു.സ്കൂൾ പ്രിൻസിപ്പൽ പ്രിയ മധു,സ്കൂൾ സെക്രട്ടറി ടി.വി.വിശ്വനാഥൻ,കോർഡിനേറ്റർ ധന്യ ജയറാം,പ്രോഗ്രാം കൺവീനർമാരായ കെ.ബി.സബിത,എൻ.എ.അഞ്ജു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.


Follow us on :

More in Related News