Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രാജാക്കാട് ടൗണിലെ ഗതാഗത കുരുക്ക് പരിഹരിക്കാനാകാതെ ട്രാഫിക് കമ്മിറ്റി

06 Dec 2024 20:04 IST

ജേർണലിസ്റ്റ്

Share News :



രാജകുമാരി: രാജാക്കാട് ടൗണിലെ ഗതാഗത കുരുക്ക് പരിഹരിക്കാനാകാതെ ട്രാഫിക് കമ്മിറ്റി. കമ്മിറ്റി യോഗം ചേരുന്നുണ്ടെങ്കിലും

രാജാക്കാട് ടൗണിലെ ഗതാഗതക്കുരുക്ക് വീണ്ടും രൂക്ഷമാകുന്നു. വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ് തടയാന്‍ നടപടികള്‍ ഇല്ലാത്തതാണ് ഗതാഗത കുരുക്കിന് കാരണമാകുന്നത്.ദിനംപ്രതി വളര്‍ന്നുകൊണ്ടിരിക്കുന്ന

ഹൈറേഞ്ചിലെ പ്രധാന പട്ടണമായ രാജാക്കാട് ടൗണിനെ ശ്വാസം മുട്ടിക്കുകയാണ് ഗതാഗത കുരുക്ക്.

റോഡരികിലും, വ്യാപാരസ്ഥാപനങ്ങളുടെ മുന്നിലും അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളാണ് ഏറ്റവുമധികം ഗതാഗതക്കുരുക്കിന് കാരണമാകുന്നത്. സ്ഥാപനങ്ങളിലേക്ക് ചരക്ക് ഇറക്കുവാന്‍ വരുന്ന ചരക്ക് വാഹനങ്ങള്‍ ഒതുക്കിയിടാന്‍ സാധിക്കാത്തതിനാലും അതിരാവിലെ മുതല്‍ വീതികുറഞ്ഞ റോഡരികില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും ടൗണിലെ ഗതാഗത പ്രശ്ങ്ങള്‍ രൂക്ഷമാകാന്‍ കാരണമാകുന്നു. പുതിയ റോഡുകള്‍ നിര്‍മിച്ചിട്ടുണ്ടെങ്കിലും വാഹനങ്ങള്‍ക്ക് ആനുപതികമായ വീതി ടൗണില്‍ ഉണ്ടായിട്ടില്ല. പാര്‍ക്കിങിനായി സ്ഥലം വേര്‍തിരിച്ചിട്ടിട്ടുമില്ല. മാങ്ങാത്തൊട്ടി ജങ്ഷന്‍,ദന്താശുപത്രി ജങ്ഷന്‍,പള്ളി ജങ്ഷന്‍, സ്‌കൂള്‍ ജങ്ഷന്‍,ബസ് സ്റ്റാന്‍ഡ് ജങ്ഷന്‍ എന്നീ പ്രധാന ജങ്ഷനുകളില്‍ പോലീസ് ഉദ്യോഗസ്ഥരെ തിരക്കുള്ള സമയങ്ങളില്‍ പോലും ഡ്യൂട്ടിക്കിട്ടിട്ടില്ല. ആവശ്യത്തിന്

പോലീസ് ഉദ്യോഗസ്ഥര്‍ ഇല്ലാത്തതത്രേ കാരണം. വളരെയധികം വിനോദ സഞ്ചാരികള്‍ കടന്നുപോകുന്ന പഴയവിടുതി റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്കു ചെയ്യുന്നതിനാല്‍ ആ റോഡില്‍ ട്രാഫിക് കുരുക്ക് രൂക്ഷമാണ്. ട്രാഫിക് കുരുക്ക് കൂടുതലായി ഉണ്ടാകുമ്പോള്‍ പ്രശ്‌നപരിഹാരം കാണുവാന്‍ രാജാക്കാട് ട്രാഫിക് കമ്മറ്റി യോഗം ചേരുന്നുണ്ടെങ്കിലും യാതൊരു ഇടപെടലും ഉണ്ടാകുന്നില്ല എന്നതാണ് മറ്റൊരു യാഥാര്‍ഥ്യം. പാര്‍ക്കിങിനായി സ്ഥലം കണ്ടെത്തുന്നതിനാണ് രാജാക്കാട് ഫെസ്റ്റ് നടത്തിയപ്പോള്‍ കിട്ടിയ തുക മാറ്റിവച്ചതെങ്കിലും ഇതുവരെ സ്ഥലം കണ്ടെത്തുകയോ വാങ്ങുകയോ ചെയ്തിട്ടില്ല. ടൗണിലെ വാഹനങ്ങളുടെ പാര്‍ക്കിങ്ങിന് യാതൊരുവിധ നിയന്ത്രണവും ഇല്ല. സ്വകാര്യ ബസുകള്‍ തോന്നിയ സ്ഥലത്ത് നിര്‍ത്തി ആളെ കയറ്റുന്നതും ഇറക്കുന്നതും പതിവാണ്. രാജാക്കാട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വതമായ പരിഹാരം കാണുവാന്‍ ബന്ധപ്പെട്ടവര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


Follow us on :

More in Related News