Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം മുഹമ്മദ് ബഷിറിന്റെ 117-ാമത് ജന്മദിനാഘോഷം ഇന്ന് (ജനുവരി 21 ) ന്.

21 Jan 2025 00:04 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: വിശ്വസാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ നൂറ്റിപ്പതിനേഴാമത് ജന്മദിനാഘോഷം ഇന്ന് (ജനുവരി) 21 ന് ജന്മനാടായ തലയോലപ്പറമ്പിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ ആചരിക്കും. വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി. ബഷീർ അമ്മ മലയാളം സാഹിത്യ കൂട്ടായ്മ , ഫെഡറൽ ബാങ്ക്, എം ടി വി ഫൗണ്ടേഷൻ, ബഷീർ സ്മാരക ട്രസ്റ്റ് എന്നിവയുടെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.

തലയോലപ്പറമ്പിൽ ബഷീർ ഭാര്യ ഫാത്തിമാ ബീവിയോടും കുടംബത്തോടും ഒപ്പം താമസിച്ചിരുന്ന തലയോലപ്പറമ്പിന്റെ അക്ഷര മുറ്റമായ ഇന്നത്തെ ഫെഡറൽ നിലയത്തിൽ വച്ച് ബഷീർ സ്മാരക സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ജന്മദിനാഘോഷം ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ ഇ.എം. അഷ്റഫ് ഉദ്ഘാടനം ചെയ്യും.

ബഷീർ സ്മാരക സമിതി ജനറൽ സെക്രട്ടറി പി.ജി. ഷാജിമോൻ അദ്ധ്യക്ഷത വഹിക്കും. എഴുത്ത്കാരിയും പ്രഭാഷകയുമായ ഡോ.യു. ഷംല ബഷീർ ജന്മദിനാ സന്ദേശം നൽകും. ബഷീർ സ്മാരക സമിതി വൈസ് ചെയർമാൻ മോഹൻ.ഡി. ബാബു,വൈസ് ചെയർപേഴ്സൺ പ്രൊഫ.കെ.എസ്. ഇന്ദു, ഫെഡറൽ ബാങ്ക് സീനിയർ മാനേജർ അക്ഷയ് എസ്. പുളിമൂട്ടിൽ, ബഷീർ കഥാപാത്രങ്ങളായ സെയ്തുമുഹമ്മദ്, ഖദീജ, സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ട് 4ന് പാലാംകടവിലെ ബഷീർ സ്മാരക മന്ദിരത്തിൽ വച്ച് ബഷീർ സ്മാരക ട്രസ്റ്റ് കഥകളുടെ സുൽത്താന്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള പതിനേഴാമത് ബഷീർ അവാർഡ് പ്രശസ്ത ചെറുകഥാകൃത്ത് പി. എൻ ഗോപീകൃഷ്ണന് സമ്മാനിക്കും. പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ ജി. ആർ ഇന്ദുഗോപൻ അവാർഡ് സമർപ്പിക്കും. ബഷീർ സ്മാരക ട്രസ്റ്റ് ചെയർമാൻ അഡ്വ. പി കെ ഹരികുമാർ ചടങ്ങിൽ അധ്യക്ഷത വഹിക്കും. 50,000 രൂപയും പ്രശസ്തിപത്രവും സി. എൻ കരുണാകരൻ രൂപകൽപ്പന ചെയ്ത ഫലകവും അടങ്ങുന്നതാണ് അവാർഡ്. അവാർഡ് സമർപ്പണ ചടങ്ങിൽ പ്രൊഫസർ എസ്. കെ വസന്തൻ ബഷീർ സ്മാരക പ്രഭാഷണം നടത്തും. ബഷീർ സ്മാരക ട്രസ്റ്റ് സെക്രട്ടറി ഡോ. സി എം കുസുമൻ, ട്രസ്റ്റ് ഭാരവാഹികളായ ഡോ. വി. കെ ജോസ്, സുഭാഷ് പുഞ്ചക്കോട്ടിൽ, ടി. എൻ രമേശൻ തുടങ്ങിയവർ പ്രസംഗിക്കും. കടുത്തുരുത്തി സെന്റ് മൈക്കിൾസ് സ്കൂൾ സംഗീത അധ്യാപിക നിമിഷ മുരളി അവതരിപ്പിക്കുന്ന സംഗീതാർച്ചനയും ആഘോഷപരിപാടിയുടെ ഭാഗമായി നടക്കും.


Follow us on :

More in Related News