Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ന് ഏപ്രിൽ ഒമ്പത്: കെ എം മാണിയുടെ ഓർമ്മകൾക്ക് ഏഴാണ്ട്; വൈകാരിക കുറിപ്പുമായി ജോസ് കെ മാണി

09 Apr 2026 06:49 IST

CN Remya

Share News :

കോട്ടയം: ഇന്ന് ഏപ്രിൽ ഒമ്പത്. കെ എം മാണിയുടെ ഓർമ്മകൾക്ക് ഏഴാണ്ട്. വൈകാരിക കുറിപ്പുമായി പ്രിയ പുത്രൻ ജോസ് കെ മാണി.


ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

അച്ചാച്ചൻ നമ്മെ വിട്ടുപോയിട്ട് ഏഴുവർഷം. സത്യത്തിൽ വിശ്വസിക്കാൻ കഴിയില്ല. ഇന്നും പാലാ വീട്ടിൽ വന്നു കയറുമ്പോൾ പൂമുഖത്തെ കസേരയിൽ അച്ചാച്ചൻ ഒരു ഒരു പുഞ്ചിരിയോടെ ഇരിക്കുന്നതായി തോന്നും. ഇത് എന്റെ മാത്രം അനുഭവമല്ല. പാലാ വീട്ടിൽ വരുന്നവർക്കെല്ലാം ഈ അനുഭവം ഉണ്ടായിട്ടുണ്ട്. അച്ചാച്ചന്റെ ഭൗതിക സാന്നിധ്യം മാത്രമാണ് ഇല്ലാതായത് എന്നല്ലേ ഇതിന്റെ അർത്ഥം. ഇന്നും ഞങ്ങളുടെ വീടിന്റെ ഗേറ്റ് അടയ്ക്കാറില്ല. അച്ചാച്ചൻ ഉള്ളപ്പോഴുള്ള ശീലമായിരുന്നു ഇത്. ഉള്ളു തുറന്നു സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരാളായിരുന്നു അച്ചാച്ചൻ. കോടികണക്കിനാളുകൾക്ക്  പതിറ്റാണ്ടുകൾ നീണ്ട  തന്റെ രാഷ്ട്രീയ ജീവിതത്തിനിടയിൽ

അദ്ദേഹം കരുതലും തണലുമായി. ആശ്രയം തേടി വരുന്നവരെയാരെയും അദ്ദേഹം നിരാശരാക്കിയില്ല.

ഒരു ചിരി കൊണ്ടും ചുമ കൊണ്ടും അദ്ദേഹം എല്ലാവരുടെയും ഹൃദയത്തിൽ ഇരിപ്പിടം നേടി.

നീതിമാനായിരുന്നു അച്ചാച്ചൻ. സത്യസന്ധനായിരുന്നു അച്ചാച്ചൻ. നാടിന്റെ ഹ്യദയതാളത്തിനൊപ്പമായിരുന്നു ആ യാത്ര.

ആദ്യം നാട്.

അവസാനം വീട്.

ഇതായിരുന്നു അച്ചാച്ചന്റെ ജീവിതം.

നമ്മുടെ പാലായുടെ യശസിൽ

അച്ചാച്ചൻ  നിഷ്കളങ്കമായി

അഭിമാനിച്ചിരുന്നു.

സ്വന്തം വീട്ടിൽ ഒരു മംഗളകാര്യം

നടക്കുന്നതു പോലെ. അദ്ദേഹം ആഹ്ലാദിച്ചു.

പാലായുടെ ആകാശത്ത് ഒരു നക്ഷത്രമായി നമ്മുടെ അച്ചാച്ചനുണ്ട്.  

എനിക്ക് കാണാം.

നിങ്ങൾക്കും.....


Follow us on :

More in Related News