കോടാലി: മൂന്നുമുറി സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തില്‍ വി. സെബാസ്ത്യാനോസിന്റെ തിരുനാള്‍ കൊടിയേറി. സഹൃദയ എന്‍ജിനിയറിങ് കോളജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ഡോ. ആന്റോ ചുങ്കത്ത് കൊടികയറ്റം നിര്‍വഹിച്ചു. ഇടവക വികാരി ഫാ.ജോര്‍ജ് വേഴപ്പറമ്പില്‍, അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് തൊഴുത്തുങ്കല്‍, കൈക്കാരന്‍ ബിജു തെക്കന്‍, തിരുനാള്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ സണ്ണി ചിരിയങ്കണ്ടത്ത് എന്നിവര്‍
സന്നിഹിതരായിരുന്നു. ഈ മാസം 25, 26, 27 തിയതികളിലാണ് തിരുനാളാഘോഷം.