Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Sep 2025 23:46 IST
Share News :
തലയോലപ്പറമ്പ്: ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ബി ജെ പി നേതാവ് നടത്തിയ വധഭീഷണിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് തലയോലപ്പറമ്പ് ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി. രാഹുൽ ഗാന്ധി നടത്തുന്ന ജനാധിപത്യ സംരക്ഷണ പ്രവർത്തനത്തിൽ ഭയപ്പെടുന്നതിനാലാണ് ബി. ജെ. പി ഇത്തരത്തിൽ ഭീഷണി മുഴക്കുന്നതെന്ന് പ്രതിക്ഷേധ യോഗം അഭിപ്രായപ്പെട്ടു. ബ്ലോക്ക് പ്രസിഡന്റ് എം. കെ. ഷിബു പ്രതിക്ഷേധ യോഗം ഉദ്ഘാടനം ചെയ്തു. തലയോലപ്പറമ്പ് മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് കെ. ഡി. ദേവരാജൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ അഡ്വ. പി.പി.സിബിച്ചൻ, വി.ടി ജെയിംസ്, എം.ജെ.ജോർജ്, പോൾ തോമസ്, എം.അനിൽകുമാർ, പി.എം. മക്കാർ, വി.സി. ജോഷി, കെ.കെ.ഷാജി, സീതു ശശിധരൻ, പി.വി.സുരേന്ദ്രൻ,ജസ്സി വർഗ്ഗീസ്, സുമ തോമസ്, മർസൂക്ക് താഹാ, പി.പി.പത്മനന്ദനൻ, എസ്.ശ്യാംകുമാർ, വി.ജെ. ബാബു, സി.ജി ബിനു തുടങ്ങിയവർ പ്രസംഗിച്ചു. ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ പ്രതിക്ഷേധ പ്രകടനത്തിന് നേതൃത്വം നൽകി. കോൺഗ്രസ് ഭവനിൽ നിന്നും ആരംഭിച്ച് ടൗൺ ചുറ്റി നടന്ന പ്രതിക്ഷേധ പരിപാടിയിൽ നൂറ് കണക്കിന് കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.