Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊടകര സെന്‍ര് ജോസഫ്‌സ് ഫൊറോന ദേവാലയത്തില്‍ തിരുനാള്‍

16 Jan 2025 08:14 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

കൊടകര സെന്‍ര് ജോസഫ്‌സ് ഫൊറോന ദേവാലയത്തില്‍ തിരുനാള്‍ 

കൊടകര: സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തിലെ വിശുദ്ധ സെബാസ്റ്റിയാനോസിന്റെ തിരുനാള്‍ ഈ മാസം 18 മുതല്‍ 20 വരെ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ബുധനാഴ്ച രാവിലെ വി.കുര്‍ബാനക്കു ശേഷം ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍.ജോസ് മാളിയേക്കല്‍ കൊടിയേറ്റം നിര്‍വഹിക്കും. 18ന് രാവിലെ ഫാ.തോമസ് കൂട്ടാലയുടെ കാര്‍മികത്വത്തിലുള്ള ആഘോഷമായ ദിവ്യബലിക്കു ശേഷം രൂപം എഴുന്നള്ളിച്ചുവെക്കല്‍, യൂനിറ്റുകളിലേക്ക് അമ്പ് , ലില്ലി എഴുന്നള്ളിപ്പ് എന്നിവ നടക്കും. രാത്രി 11ന് യൂനിറ്റുകളില്‍ നിന്നുള്ള അമ്പുപ്രദക്ഷിണം പള്ളിയില്‍ സമാപിക്കും. തുടര്‍ന്ന് സൗണ്ട് ഷോ,ഫയര്‍ ഷോ എന്നിവ ഉണ്ടാകും. 19ന് രാവിലെ 10.15നുള്ള തിരുനാള്‍ പാട്ടുകുര്‍ബാനക്ക് ഫാ.ആന്റോ പാണാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ.ജോബി ഇല്ലിമൂട്ടില്‍ സഹകാര്‍മികനാകും. ഫാ.ജോര്‍ജ് വേഴപ്പറമ്പില്‍ സന്ദേശം നല്‍കും. ഉച്ചകഴിഞ്ഞ് 3.45ന് ഇടവകയിലെ വൈദികരുടെ കാര്‍മികത്വത്തില്‍ ദിവ്യബലി തുടര്‍ന്ന് ടൗണ്‍ ചുറ്റി പ്രദക്ഷിണം, രാത്രി ഏഴിന് പ്രദക്ഷിണം സമാപനം തുടര്‍ന്ന് സൗണ്ട്ഫയര്‍ ഷോ. 20ന് രാവിലെ ഏഴിന് പൂര്‍വികര്‍ക്കായുള്ള  അനുസ്മരണ ദിവ്യബലിയില്‍ ബിഷപ്പ് മാര്‍ പോളികണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. രാവിലെ 8.30ന് കച്ചവടസ്ഥാപനങ്ങളിലേക്ക് അമ്പ് ,,ലില്ലി എഴുന്നള്ളിപ്പ്, വൈകുന്നേരം 6.30ന് മഠം കപ്പേളയില്‍ ലദീഞ്ഞ് തുടര്‍ന്ന് പ്രദക്ഷിണം, രാത്രി 11.30ന് അമ്പ് ടൗണ്‍ അമ്പ് പള്ളിയില്‍ സമാപനം . വാര്‍ത്ത സമ്മേളനത്തില്‍ വികാരി ഫാ.ജെയ്‌സന്‍ കരിപ്പായി,അസിസ്റ്റന്റ് വികാരി ഫാ.സിബിന്‍ വാഴപ്പിള്ളി, കൈക്കാരന്‍മാരായ വര്‍ഗീസ് കോമ്പാറക്കാരന്‍, വര്‍ഗീസ് തൊമ്മാന,ജോസ് മാത്യു ഊക്കന്‍, പി.ആര്‍.ഒ ജോയ്‌സ് തെക്കുംതല എന്നിവര്‍ പങ്കെടുത്തു.


Follow us on :

More in Related News