Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Aug 2025 22:45 IST
Share News :
പീരുമേട്:പീരുമേട്ടിലെ വൈദ്യുതി പ്രതിസന്ധിക്ക് ഉടനടി ശാശ്വത പരിഹാരം കാണുമെന്ന്
കേരള വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഉറപ്പു നൽകി.
കേരള സംസ്ഥാന വൈദ്യുതി ബോർഡും, പീരുമേട് എസ്.എം.എസ് ക്ലബ്ബ് & ലൈബ്രററി എന്നിവയുടെ നേതൃത്വത്തിൽ പീരുമേട് താലൂക്കിലെവൈദ്യുതിഉപഭോക്താക്കൾക്കായുള്ള ശാക്തീകരണ പരിപാടിയിൽ മെമ്പർ എം.ജെ വിൽസൺ അറിയിച്ചു. ഇന്നലെ രാവിലെ എ.ബി. ജിഹാൾ പീരുമേട്ടിൽ നടന്ന സംഗമത്തിൽ വാഴൂർ സോമൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.
കെ.എസ്. ഇ. ബി കംപ്ലയൻസ് എക്സാമിനർ ഭുവനേന്ദ്രപ്രസാദ്, ഡി. സി. ഇ മിനി, പഞ്ചായത്ത് പ്രസിഡൻ്റ് ആർ. ദിനേശൻ, ഇ. ഇ എം.ടോണി, എസ് എം.എസ് ക്ലബ് സെക്രട്ടറി വി.എസ്. പ്രസന്നൻ, കെ.എസ്.ഇ.ബി കൺസൾട്ടൻ്റ് ബി. ശ്രീകുമാർ വിവിധ സെക്ഷനുകളിലെ എഞ്ചിനിയർമാർ ഉപഭോക്ത്താക്കൾ എന്നിവർ പങ്കെടുത്തു.വൈദ്യുതി ഉപഭോക്താക്കൾക്ക് ലഭ്യമാകേണ്ട വിവിധ സേവനങ്ങൾക്കുള്ള വ്യവസ്ഥകളും ഉപഭോക്താക്കളുടെ അവകാശങ്ങളും സംബന്ധിച്ച് വൈദ്യുതി നിയമം 2003 സെക്ഷൻ 181 പ്രകാരം കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ചട്ടങ്ങൾ രൂപീകരിച്ചിട്ടുണ്ട്.കമ്മീഷന്റെ ഭാഗമായ കൺസ്യൂമർ അഡ്വക്കസി സെൽ ആണ് ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
Follow us on :
More in Related News
Please select your location.