Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തെയ്യത്ത് കടവ്- കോട്ടമ്മൽ റോഡിലെ കുഴികളടച്ച് വെൽഫെയർ ടീമിൻ്റെ ശ്രമധാനം : ഗതാഗതത്തിന് സൗകര്യമൊരുക്കി.

04 Jul 2025 20:32 IST

UNNICHEKKU .M

Share News :

മുക്കം : മണാശ്ശേരി - ചുള്ളിക്കാപ്പറമ്പ് റോഡിലെ തെയ്യത്തും കടവ് മുതൽ കോട്ടമ്മൽ വരെയുള്ള ഭാഗം നവീകരണം നടക്കാതെ, കുണ്ടും കുഴിയും രൂപപ്പെട്ട് ഗതാഗതം ദുഷ്ക്കരമായിരിക്കുകയാണ്. വലുതും ചെറുതുമായ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡിൽ അപകടങ്ങൾ പതിവായിരിക്കുകയാണ് . ഭൂമി വിട്ടുകിട്ടിയാൽ പെട്ടന്ന് നവീകരണം നടത്താമെന്ന് റോഡ് വിഭാഗവും മറ്റു സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ധാരാളം സ്ഥലവും സ്വത്തുക്കളും നഷ്ടപ്പെടുന്നതിനാൽ സ്ഥലം അക്വയർ ചെയ്യണമെന്ന് ഏതാനും ഭൂവുടമകളും നിലപാടെടുത്തതിനാൽ പ്രശ്നം നീണ്ടുപോവുകയാണ് .

ടീം വെൽഫെയറിന്റെ ആഭിമുഖ്യത്തിൽ ശ്രമദാനം നടത്തി റോഡിൽ താൽക്കാലിക ആശ്വാസം പകർന്നിരിക്കുകയാണ്. ടീം ക്യാപ്റ്റൻ ബാവ പവർ വേൾഡ് , വാർഡ് മെമ്പർ ടി.കെ.അബൂബക്കർ മാസ്റ്റർ, ജാഫർ പുതുക്കുടി, റഫീഖ് കുറ്റിയോട്ട് , കെ.സി. ഉണ്ണിച്ചേക്കു , ബഷീർ മാസ്റ്റർ കൊളായിൽ, സി.കെ. കരീം, സലീം മാവായി, നാസർ എ.പി ,

ടി.അസീസ് എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News