Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Mar 2026 10:10 IST
Share News :
വൈക്കം: വൈക്കം താലൂക്ക് റീട്ടെയിൽ റേഷൻ ഡീലേഴ്സ് സഹകരണ സംഘം വാർഷികവും, ആൾ കേരളാ റീട്ടെയിൽ റേഷൻ ഡീലേഴ്സിൻ്റെ വിശേഷാൽ പൊതുയോഗവും നടത്തി. വൈക്കം വ്യാപാര ഭവൻ ഹാളിൽ നടന്ന വാർഷിക യോഗത്തിൽ സംഘം പ്രസിഡൻ്റ് വി. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വിജയൻ ഇടയത്ത് വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.
വൈസ് പ്രസിഡൻ്റ് കെ ജി. ഇന്ദിര, അജീഷ് പി.നായർ തുടങ്ങിയവർ പ്രസംഗിച്ചു.തുടർന്ന് നടന്ന വിശേഷാൽ പൊതുയോഗം സംസ്ഥാന പ്രസിഡൻ്റ് അഡ്വ: ജോണി നെല്ലൂർ എക്സ് എം എൽ എ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡൻ്റ് ഐ.ജോർജ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. കാരുണ്യ സ്പർശം പദ്ധതിയുടെ വിശദീകരണവും സംസ്ഥാന പ്രസിഡൻ്റ് നിർവ്വഹിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ റേഷൻ വ്യാപാരിയുടെ മക്കളെയും,തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച റേഷൻ വ്യാപാരികളെയും ചടങ്ങിൽ ആദരിച്ചു. സംസ്ഥാന സെക്രട്ടറി വി.ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. താലൂക്ക് വൈസ് പ്രസിഡൻ്റ് ജിൻഷോ ലൂക്കോസ്, സെക്രട്ടറി ബിനേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.വനിതാ പ്രവർത്തകർ അടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.