Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Nov 2024 16:44 IST
Share News :
മുക്കം. കരിമ്പ് ജൂസ് യന്ത്രത്തിനുള്ളിൽ വിദ്യാർത്ഥിയുടെ കൈ കുടുങ്ങി മുക്കം അഗ്നി രക്ഷ സേനയുടെ അവസരോചിത ഇടപ്പെടലിലൂടെ രക്ഷപ്പെടുത്തി. മാനിപുരം പാലത്തിനു സമീപം പ്രവർത്തിച്ചുവരുന്ന കരിമ്പ് ജ്യൂസ് യന്ത്രത്തിൽ പെരുവില്ലി പാലത്തറ വീട്ടിൽ ആദി കൃഷ്ണ (14) എന്ന വിദ്യാർത്ഥിയുടെ ഇടതുകൈ ജ്യൂസ് യന്ത്രത്തിന്റെ ഫ്ലൈ വീൽ ഗിയറുകൾക്കുള്ളിൽ അബദ്ധവശാൽ കുടുങ്ങുകയായിരുന്നു. വ്യാഴായ്ച്ച രാവിലെ 10 മണിയോടെയാണ് അപകടം. ഉടൻ തന്നെ അഗ്നി രക്ഷാസേനയെ വിവരം അറിയിച്ചതിന് തുടർന്ന് മുക്കം അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജോയ് എബ്രഹാമിന്റെ നേതൃത്വത്തിൽ സേന സ്ഥലത്തെത്തി ഹൈഡ്രോളിക് കോമ്പിനേഷൻ ടൂൾ, ആങ്കിൾ ഗ്രൈൻഡർ എന്നിവ ഉപയോഗിച്ച് മിനിറ്റുകൾക്കുള്ളിൽരക്ഷപ്പെടുത്തുകയായിരുന്നു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഗ്രേഡ് പി അബ്ദുൽ ഷുക്കൂർ, ഫയർ ഓഫീസർമാരായ പിടി അനീഷ്,എം നിസാമുദ്ദീൻ, പി നിയാസ്, കെ അഭിനേഷ്, കെ എസ് ശരത് കുമാർ, എൻ സിനീഷ്, പി കെ രാജൻ,സി എഫ് ജോഷി എന്നിവർരക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.