Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇറുമ്പയം ടാഗോർ ലൈബ്രറിയിൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സർഗോത്സവ് 2025 കലാമത്സരങ്ങൾ ആരംഭിച്ചു.

05 Jan 2025 12:57 IST

santhosh sharma.v

Share News :

വെള്ളൂർ : സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സർഗോത്സവ് 2025 കലാമത്സരങ്ങൾ ഇറുമ്പയം ടാഗോർ ലൈബ്രറിയിൽ ആരംഭിച്ചു.

ലൈബ്രറി പ്രസിഡൻ്റ് ജി . രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം തങ്കമ്മ വർഗീസ് ഉദ്ഘാടനം ചെയ്തു.

ലൈബ്രറി വൈസ് പ്രസിഡൻ്റ് സുനിൽകുമാർ ഗ്രാമ പഞ്ചായത്ത് അംഗം സച്ചിൻ, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം സരീഷ് കുമാർ, സെക്രട്ടറി ഓ. കെ മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു. ടാഗോർ സ്റ്റഡി സെൻ്ററിൽ പഠിച്ച് സർക്കാർ സർവ്വീസിൽ പ്രവേശിച്ച എമിൻ ജോൺ ( ക്ലാർക്ക് ,ജില്ലാ മെഡിക്കൽ ഓഫീസ്, മലപ്പുറം ), കുമാരി ബ്രിജിത് .എം ( ക്ലാർക്ക് വില്ലേജ് ഓഫീസ് , ബേപ്പൂർ ), നിഖില രാജ് ( യൂണിവേഴ്സിറ്റി അസിസ്റ്റൻ്റ് , കൊച്ചിൻ യൂണിവേഴ്സിറ്റി.), രമ്യാ മോൾ കെ.പി ( ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ , ആനിമൽ ഹസ്ബൻഡറി കോട്ടയം), ശരത് ഗോപൻ, ഗിരീഷ് ( രണ്ടു പേരും സിവിൽ പോലീസ് ഓഫീസർ ) , കുമാരി.ദിയാ ദിലീപ് (കേരളോത്സവം ജില്ലാ തല വിജയി , കാവ്യാലാപാനം ) എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.

Follow us on :

More in Related News