Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ വിരുന്നെത്തിയ വെള്ളിമൂങ്ങകൾ പ്രദേശവാസികൾക്ക് കൗതുകമായി.

06 Dec 2025 15:04 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: പള്ളിമേടയിൽ വിരുന്നെത്തിയ വെള്ളിമൂങ്ങകൾ വിശ്വാസികൾക്കും പ്രദേശവാസികൾക്കും കൗതുക കാഴചയായി. തലയോലപ്പറമ്പ് സെൻ്റ് ജോർജ്ജ് പള്ളിമേടയിൽ 4 വെള്ളിമൂങ്ങകളാണ് ഒരെ സമയം വിരുന്നെ ത്തിയത്. പള്ളിമേടയിലെ സൺ സൈഡിന് സമീപം ജനൽ പാളിക്ക് താഴെ കോൺക്രീറ്റ് ചെയ്ത ഇരുണ്ട മൂലയിലാണ് ഇവ പ്രത്യക്ഷപ്പെട്ടത്. കരച്ചിൽ കേട്ട് ഇടവക വികാരി ജനൽ തുറന്ന് നോക്കിയപ്പോഴാണ് ഇവ ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇത്രയും അധികം വെള്ളിമൂങ്ങകളെ ഒരെ സമയം കാണുന്നത് ആദ്യമാണ്. സംഭവം അറിഞ്ഞ് നിരവധി ആളുകളാണ് വെള്ളിമൂങ്ങാ കൂട്ടത്തെ കാണുവാൻ പള്ളിമേടയിൽ എത്തിയത്. സംഭവം ഫോറസ്റ്റ് അധികൃതരെ അറിയിച്ചിട്ടുണ്ടെന്ന് ഇടവക വികാരി ഫാ.ഡോ.ബെന്നി ജോൺ മാരാംപറമ്പിൽ പറഞ്ഞു.

Follow us on :

More in Related News