Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Jan 2025 18:47 IST
Share News :
വൈക്കം: ഇന്ത്യയുടെ 76- മത് റിപ്പബ്ലിക്ക് ദിനാഘോഷം ഉറ്റവരാലും ഉടയവരാലും ഉപേക്ഷിക്കപ്പെട്ട ജീവിതങ്ങൾക്ക് ഒപ്പം ആഘോഷിച്ച് വടയാർ ഇളങ്കാവ് ഗവൺമെൻ്റ് യു.പി സ്കൂൾ. സ്കൂൾ വിദ്യാർഥികൾ നടത്തുന്ന " ഹൃദയപൂർവ്വം " പദ്ധതിയുടെ ഭാഗമായിട്ടാണ് വൈക്ക പ്രയാർ ജീവനിലയത്തിലെ അന്തേവാസികൾക്കായി
റിപ്പബ്ലിക്ക് ദിനാഘോഷവും സ്നേഹവിരുന്നും നൽകി വേറിട്ട ആഘോഷം സംഘടിപ്പിച്ചത്. നവാഗത സിനിമാതാരം അപർണ്ണ ശിവദാസ് ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പിടിഎ പ്രസിഡന്റ് എൻ.ആർ റോഷൻ അധ്യക്ഷത വഹിച്ചു. സ്കൂൾ അധ്യാപകൻ ഏ.പി തിലകൻ, റിട്ടേഡ് എച്ച്.എം കെ.വി ഷൈന,പാരാലീഗൽ വോളൻ്റിയർ സതീമണി തുടങ്ങിയവർ പ്രസംഗിച്ചു. വൈക്കം ലീഗൽ സർവ്വീസ് കമ്മറ്റി അംഗം അഡ്വ.ജി. ഷീബ മെൻ്റൽ ഹെൽത്ത് സംബന്ധിച്ച് ക്ലാസ് നയിച്ചു. തുടർന്ന് അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും സ്നേഹവിരുന്നും നടന്നു.
Follow us on :
Tags:
More in Related News
Please select your location.