Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നവീകരിച്ച കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു.

15 Aug 2025 09:06 IST

UNNICHEKKU .M

Share News :

മുക്കം : കാരശ്ശേരി ഗ്രാമ പഞ്ചായത്തിലെ കക്കാട് മാടകശ്ശേരിയിൽ വെൽഫെയർ പാർട്ടി കക്കാട് യൂണിറ്റ് നവീകരിച്ച. കുടിവെള്ള പദ്ധതി കാരശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ ഷാഹിന ടീച്ചർ ഉദ്ഘാടനം ചെയ്തു. നിരവധി കുടുംബങ്ങളാണ് ഈ കുടുവെള്ള പദ്ധതിയെ ആശ്രയിക്കുന്നത്. കുടിവെള്ള പദ്ധതി കൺവീനർ അഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.മണ്ഡലം വൈസ് പ്രസിഡണ്ട് ഇ കെ കെ ബാവ, കാരശ്ശേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എം പി ജാഫർ മാസ്റ്റർ , ഉമ്മർ തോട്ടത്തിൽ,മുഹമ്മദലി മഞ്ജറ , അസീസ് തോട്ടത്തിൽ എന്നിവർ സംസാരിച്ചു.

റഷീദ് കുന്നത്ത് ,അൻവർ തടപ്പറമ്പ് , സുഹൈൽ കാരശ്ശേരി , നൗഫൽ മേച്ചേരി ,ജാസിം തോട്ടത്തിൽ , മുനീർ മാടകശ്ശേരി, സലീം കുമാരനല്ലൂർ , ഹസീന തോട്ടത്തിൽ എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News