Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് നവീകരിച്ച മഖ്ബറ വിശ്വാസികൾക്കായി തുറന്നു കൊടുത്തു.

31 Dec 2024 23:59 IST

santhosh sharma.v

Share News :

വൈക്കം: തക്കംതുരുത്ത് പള്ളിയോട് ചേർന്നുള്ള നവീകരിച്ച സയ്യിദ് മുത്തുക്കോയ തങ്ങളുടെ മഖ്ബറ വിശ്വാസികൾക്കായി തുറന്നു കൊടുത്തു. നവീകരിച്ച മഖാം വടുതല കോട്ടൂർ - കാട്ടുപുറം പള്ളി ഖാളി അസ്സയ്യിദ് പി എം എസ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

ദിനംപ്രതി നിരവധി വിശ്വാസികള്‍ ജാതി മത ഭേദമന്യേ എത്തി പ്രാർത്ഥന നടത്തുന്ന ഇവിടം എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണത്തിൽ പൂർത്തിയാക്കാൻ കഴിഞ്ഞത് മത സൗഹാർദ്ദത്തിന് മാതൃകയാണെന്നും. ഇത്തരത്തിലുള്ള ചിന്താഗതിയും കൂട്ടായ്മയും സമൂഹ നന്മയ്ക്ക് ഏറെ ഉപകരിക്കുമെന്നും

അസ്സയ്യിദ് പി എം എസ് തങ്ങൾ പറഞ്ഞു. നക്കംതുരുത്ത് ഫീഫ് ഇമാം ജെസീർ ഫൈസി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എ. എൻ നൗഷാദ് മുസ്‌ലിയാർ, അസി:ഇമാം അബ്ദുല്‍ ലത്തീഫ് മുസ്‌ലിയാർ, നൗഫൽ മിസ്ബാഹി, സുലൈമാന്‍ കുറ്റിക്കാട്ട്,സാലി മൂന്നുപറ, തുടങ്ങിയവർ പ്രസംഗിച്ചു. നൂറ് കണക്കിന് വിശ്വാസികൾ ചടങ്ങിൽ പങ്കെടുത്തു.

Follow us on :

More in Related News