Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Jan 2026 21:11 IST
Share News :
തലയോലപ്പറമ്പ്: ഉണ്ണീശോക്ക് ഒരു പിടി അരി പദ്ധതിയിലൂടെ തലയോലപ്പറമ്പ് സെന്റ് ജോർജ് ഇടവക അംഗങ്ങൾ ക്രിസ്മസ്,വനവത്സര ആഘോഷത്തോട് അനുബന്ധിച്ച് പാവങ്ങൾക്കായി കുത്തരി ശേഖരിച്ചു. കോട്ടയം നവജീവൻ ട്രസ്റ്റിന്റെ സൗജന്യ ഭക്ഷണ വിതരണ പദ്ധതിയിലേക്ക് സംഭാവനയിലൂടെ ലഭിച്ച 2230 കിലോ കുത്തരി ട്രസ്റ്റി പി.യു തോമസിന് കൈമാറും. ഇടവക വികാരി ഫാ.ഡോ.ബെന്നി ജോൺ മാരാംപറമ്പിൽ, അസി. വികാരി ഫാ. ആൽജോ കളപ്പുരക്കൽ, കൈക്കാരന്മാരായ റിൻസൻ പന്നിക്കോട്ടിൽ, തങ്കച്ചൻ കളമ്പുകാട്ട്, പള്ളി സെക്രട്ടറി റോയ് സേവ്യർ തുടങ്ങിയവർ കാരുണ്യ പ്രവർത്തനത്തിന് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.