Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Feb 2026 11:31 IST
Share News :
കോട്ടയം: കോട്ടയത്ത് ചൂണ്ടയിടാൻ എത്തിയ മധ്യവയസ്കൻ കുളത്തിൽ മുങ്ങി മരിച്ചു. ഏറ്റുമാനൂർ സ്വദേശി അഷറഫ് ആണ് രാവിലെ 8.30തോടെ ഏറ്റുമാനൂർ പ്രൈവറ്റ് ബസ്റ്റാൻഡിന് സമീപമുള്ള ചിറകുളത്തിൽ മുങ്ങി മരിച്ചത്.
ഏറ്റുമാനൂർ മത്സ്യ മാർക്കറ്റിലെ തൊഴിലാളിയാണ്. ചൂണ്ടയിൽ കുടുങ്ങിയ മത്സ്യത്തെ കുളത്തിൽ ഇറങ്ങി പിടിക്കുന്നതിനിടെ അഷറഫ് കുളത്തിൽ മുങ്ങിത്താഴുകയായിരുന്നു.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിശമനസേന സ്റ്റേഷൻ എത്തിയാണ് മൃതദേഹം മുങ്ങിയെടുത്തത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Follow us on :
More in Related News
Please select your location.