Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Feb 2026 17:17 IST
Share News :
വൈക്കം: മറവൻതുരുത്ത് എന്റെ ഗ്രാമം എന്ന വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നിർദ്ധന രോഗികൾക്കുള്ള ചികിത്സാ സഹായം കൈമാറി. മെർച്ചന്റ് നേവി ക്യാപ്റ്റനായ വിളങ്ങാട്ടിൽ രാകേഷ് രൂപം നൽകിയ വാട്സാപ്പ് കൂട്ടായ്മയുടെ പേരിൽ സമാഹരിച്ച 47 -മത് ചികിത്സാ സഹായം മറവൻതുരുത്ത്, ആലിഞ്ചുവട് നിവാസികളും അർബുദ രോഗികളുമായ പുഷ്പാ വിജയൻ, സത്യൻ മണലേൽ എന്നിവർക്ക് വിതരണം ചെയ്തു.
ഗ്രൂപ്പ് അംഗങ്ങളിൽനിന്നും സുമനസ്സുകളിൽ നിന്നും സമാഹരിച്ച സഹായധനം മുൻ ഗ്രാമ പഞ്ചായത്ത് അംഗം സി. സുരേഷ്‌കുമാർ കൈമാറി. വാട്സാപ്പ് ഗ്രൂപ്പ് അഡ്മിന്മാരായ അഡ്വ. ഡി. സുഭാഷ് ചന്ദ്രൻ, ബെൻഷാദ് ഉപദേശക സമിതി അംഗങ്ങളായ ഷൗക്കത്ത്, അഡ്വ.പി.ആർ പ്രമോദ്, സജി നടുക്കരി, നിശാന്ത് എന്നിവർ പങ്കെടുത്തു. അഡ്മിൻ കെ. ജി ചന്ദ്രൻ, ഉപദേശക സമിതി അംഗങ്ങളായ റോയ് പി. കുര്യാക്കോസ്, ബിനുമോഹൻ, റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് സാമ്പത്തിക സമാഹരണം നടന്നത്.
Follow us on :
Tags:
More in Related News
Please select your location.